ലഹരി ലോബിക്കെതിരെ കർശന നടപടിയെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ

മംഗളൂരു: മയക്കുമരുന്ന് ലോബിക്കെതിരെ കര്‍ശന നടപടികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേറ്റ എന്‍ ശശികുമാര്‍ പറഞ്ഞു. മംഗളൂരു പ്രസ് ക്ലബ് മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഞ്ചാവ് വിപണനത്തിലും ഉപയോഗത്തിലും ഏര്‍പ്പെടുന്നവരേയും ബീച്ചിലും മറ്റു പൊതുയിടങ്ങളിലും മദ്യപിച്ച് കുഴപ്പമുണ്ടാക്കുന്നവരേയും പിടികൂടാന്‍ പൊലീസ് സംഘങ്ങള്‍ രംഗത്തുണ്ടാവും. 140 കഞ്ചാവു വലിക്കാരെ കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടി. ഇതില്‍ പകുതി പേര് ലഹരിക്ക് അടിമപ്പെട്ടവരാണ്. ഇവരുടെ പരേഡില്‍ രണ്ടുവഴികളാണ് പൊലീസ് തുറന്നിട്ടത്.
നന്നാവാനാണ് തീരുമാനമെങ്കില്‍ പൊലീസ് നേര്‍വഴികാട്ടി മുന്നിലുണ്ടാവും. സ്വയം തകരാനും തലമുറകളെ തകര്‍ക്കാനുമാണ് ഭാവമെങ്കില്‍ അഴികള്ക്കകത്താക്കാന് പിന്നാലെയാണ് നിയമപാലകര്‍ ഉണ്ടാവുക. ‘ഓപറേഷന് സുരക്ഷ’ പദ്ധതിയിലൂടെ ഇതാണ് ലക്ഷ്യമിടുന്നത്.
There are no comments at the moment, do you want to add one?
Write a comment