തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയെ താറടിച്ച് കാണിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് മന്ത്രി എ.സി. മൊയ്തീന്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് മന്ത്രിയുടെ വിമര്‍ശനം.
ലൈഫ് മിഷന് ഇടപാടില്‍ രാഷ്ട്രീയ നേതൃത്വത്തിന് പങ്കില്ലെന്നാണ് ഹൈക്കോടതി വിധി. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതല്ല ഈ വിധി. 140 വീടുകള്‍ നിര്‍മിക്കാന്‍ യുഎഇ റെഡ് ക്രസന്റ് മുന്നോട്ടു വരികയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. നേരത്തേ, അനില്‍ അക്കരെയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് അവതരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെയും ലൈഫ് മിഷനിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ഗൂഢാലോചനയും അഴിമതിയും നടത്തിയെന്ന ആരോപിച്ചാണ് നോട്ടീസ് നല്‍കിയത്.