Asian Metro News

നഷ്ടപ്പെട്ട മൊബൈൽ ഫോൺ വാങ്ങാനെത്തിയ യുവാവ് മരിച്ചനിലയിൽ

 Breaking News

നഷ്ടപ്പെട്ട മൊബൈൽ ഫോൺ വാങ്ങാനെത്തിയ യുവാവ് മരിച്ചനിലയിൽ

നഷ്ടപ്പെട്ട മൊബൈൽ ഫോൺ വാങ്ങാനെത്തിയ യുവാവ് മരിച്ചനിലയിൽ
January 13
09:00 2021

തി​രു​വ​ല്ല: തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കി​ളി​മാ​നൂ​ര്‍ ഇ​ര​ട്ട​ച്ചി​റ​യി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​റ്റൂ​ര്‍ പ​ടി​ഞ്ഞാ​റ്റോ​ത​റ ഒ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ സു​ധാ​ക​രന്റെ മ​ക​ന്‍ പി.​എ​സ്. പ്ര​ശാ​ന്താ​ണ്​ (27) മ​രി​ച്ച​ത്. ഓ​ത​റ പോ​ബ്സ​ണ്‍ ഇ​ന്‍​ഡ​സ്ട്രീ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്.

ചൊ​വ്വാ​ഴ്​​ച പു​ല​ര്‍​ച്ച ആ​റോ​ടെ​യാ​ണ് ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. സ്വ​ന്തം ബൈ​ക്കും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്നു. വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​വ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ണ് ആ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച പ്ര​ശാ​ന്തിന്റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു. മൊ​ബൈ​ല്‍ ല​ഭി​ച്ച​താ​യി അ​റി​യി​ച്ച്‌ കി​ളി​മാ​നൂ​രി​ല്‍​നി​ന്ന്​ ഞാ​യ​റാ​ഴ്ച ഫോ​ണ്‍​കാ​ള്‍ വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് വാ​ങ്ങാ​ന്‍ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 12.30ഓ​ടെ ബൈ​ക്കി​ല്‍ കി​ളി​മാ​നൂ​ര്‍​ക്ക് പോ​യ​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

കി​ളി​മാ​നൂ​ര്‍ പൊ​ലീ​സ്​ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷം മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​സ്​​കാ​രം പി​ന്നീ​ട്. അ​വി​വാ​ഹി​ത​നാ​ണ്. മാ​താ​വ്: സാ​വി​ത്രി. സ​ഹോ​ദ​രി: ന​മി​ത.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment