കോഴിക്കോട് : തടവുകാര്‍ ഇനി ജയിലില്‍ ധരിക്കേണ്ടത് ബര്‍മൂഡയും ടീ ഷര്‍ട്ടും. സ്ത്രീകള്‍ക്ക് ചുരിദാറും. ജയിലില്‍ തൂങ്ങി മരണങ്ങള് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്കാരങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. സ്വകാര്യ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കനാണ് തീരുമാനം. എന്നാല്‍ വസ്ത്രത്തിന്റെ നിറം ഇതുവരെ നിശ്ചയിച്ചിട്ടില്ല.
ജയില്‍ ഡിജിപി ഋഷിരാജ് സിംഗാണ് ആശയം മുന്നോട്ട് വെച്ചത്. കഴിഞ്ഞ ദിവസവും കോഴിക്കോട് സബ് ജയിലില്‍ തടവുകാരന് ആത്മഹത്യ ചെയ്തിരുന്നു. മുണ്ട് ഉപയോഗിച്ചാണ് ആത്മഹത്യകള്‍ കൂടുതലായി നടക്കുന്നത്. ഇത് ഒഴിവാക്കാനാണ് ജയില്‍ വസ്ത്രം ടീ ഷര്‍ട്ടും ബര്‍മൂഡയും ആക്കാമെന്ന് തീരുമാനിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ കോഴിക്കോട് ജയിലിലാണ് പുതിയ വസ്ത്രം കൊണ്ടുവരിക. ഇവിടെ തടവ് പുള്ളികളായി 200 പുരുഷന്മാരും 15 സ്ത്രീകളുമാണുളളത്. ഒരാള്‍ക്ക് രണ്ട് ജോഡി വസ്ത്രമാണ് നല്‍കുന്നത്. പദ്ധതിക്ക് സ്പോണ്സര് ചെയ്യാന്‍ താല്പര്യമുള്ളവര് അധികൃതരുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.