Asian Metro News

ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി

 Breaking News
  • കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു. കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (93) അന്തരിച്ചു. പ്രശസ്ത സിനിമാ താരങ്ങളായ സായികുമാർ , ശോഭ മോഹൻ എന്നിവർ മക്കളും, വിനു മോഹൻ ചെറുമകനുമാണ്...
  • പനവേലിയിൽ വാഹനാപകടം : ബൈക്ക് യാത്രികൻ മരണപ്പെട്ടു കൊട്ടാരക്കര : പനവേലിയിൽ കാറും ബൈക്കും കൂട്ടി ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. കുളക്കട കിഴക്ക് ചരുവിളയിൽ (ചെമ്പോലിൽ) ലിബിൻ തോമസ് (28) ആണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബൈക്കും കൊട്ടാരക്കരയ്ക്ക് വന്ന കാറും കൂട്ടി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കുപറ്റിയ ലിബിനെ...
  • വാഹന മോഷണം: പ്രതികൾ പിടിയിൽ എഴുകോൺ : തമിഴ്നാട് ചെന്നൈ സരാജപുരം സ്വദേശിയായ നവീൻരാജിന്റെ മുന്നേ മുക്കാൽ ലക്ഷം രൂപ വില വരുന്ന ഹമഹ ബൈക്ക് മോഷണം ചെയ്തെടുത്ത കേസിലെ പ്രതികളെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. എഴുകോൺ പോലീസിന്റെ വാഹന പരിശോധനക്കിടയിൽ സംശയം തോന്നി പിടികൂടി...
  • കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല്‍ സ്വദേശി ശശിധരന്‍(64) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
  • നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....

ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി

ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി
January 13
06:36 2021

കോഴിക്കോട് : ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കിയിരിക്കുന്നു. ഇത്തവണ ഹജ്ജ് യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളുടെ പട്ടിക 10 ആക്കി ചുരുക്കിയ സാഹചര്യത്തിലാണിതെന്ന് ഹജ്ജ് കമ്മറ്റി അറിയിക്കുകയുണ്ടായി. വലിയ വിമാനങ്ങളാണ് ഹജ്ജിനായി സര്‍വ്വീസ് നടത്തുന്നതെന്നും കരിപ്പൂരിന് വലിയ വിമാനങ്ങളിറക്കാന്‍ അനുമതിയായിട്ടില്ലെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു. ശ്രമം തുടരുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.

കരിപ്പൂര്‍ അപകടത്തിന് ശേഷം വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കരിപ്പൂരിനെ ഒഴിവാക്കിയത് എന്നാണ് അധികൃതരുടെ വിശദീകരണം ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍പ്പേര്‍ ഹജ്ജിന് പോകുന്ന കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്ക് സമീപത്തുള്ള വിമാനത്താവളത്തിന് അനുമതിയില്ലാത്തത് തീര്‍‍ത്ഥാടകര്‍ക്കും തിരിച്ചടിയാകും. തീരുമാനം പുന:പരിശോധിക്കണമെന്ന് മുസ്ലീം ലീഗ് ജന. സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ ഹജ് യാത്രികര്‍ ഉള്ളത് വടക്കന്‍ കേരളത്തില്‍ നിന്നാണ്. കരിപ്പൂരിനെ തകര്‍ക്കാനുള്ള നീക്കമാണിതെന്നും കെപിഎ മജീദ് ആരോപിക്കുന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment