വയോധികയുടെ മരണം കൊലപാതകം; അയൽവാസി പിടിയിൽ

തിരുവല്ലം: തിരുവല്ലത്ത് വയോധികയെ മരിച്ചനിലയില്‍കണ്ട സംഭവം കൊലപാതകമെന്ന് തെളിഞ്ഞു, പ്രതിയെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട വയോധികയുടെ പരിചാരികയുടെ കൊച്ചുമകനും അയല്‍വാസിയുമായ വണ്ടിത്തടം നെടിയവിള അലക്സ് ഭവനില്‍ അലക്സ് ഗോപന് ആണ് (20) അറസ്റ്റിലായത്.
വണ്ടിത്തടം പാലപ്പൂര് യക്ഷിയമ്മന് ക്ഷേത്രത്തിന് സമീപം ദാറുല്‍സലാം ഹൗസില്‍ പരേതനായ ലത്തീഫിന്റെ ഭാര്യ ജാന്‍ ബീവിയെ (78) കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടില്‍ തലക്ക് ക്ഷതമേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ രണ്ടര പവന്റെ സ്വര്‍ണമാലയും രണ്ട് പവന് വരുന്ന വളകളും മോഷണം പോയിരുന്നു. സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥനായ മകന് അന്‍വര്‍ ജോലിക്ക് പോയ സമയത്താണ് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന വയോധിക കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വൃദ്ധയുടെ വീട്ടില്‍ പരിചാരികയായി ജോലി നോക്കുന്ന സ്ത്രീയുടെ ചെറുമകനായ അലക്സ് ജാന്ബീവിയോട് അടുപ്പം സ്ഥാപിക്കുകയും വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തു.
ജാന്‍ബീവി പലപ്പോഴും അലക്സിെന്റ സഹായം തേടുകയും ചെയ്തിരുന്നു. എന്നാല്‍, മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ഇയാള്‍ പലപ്പോഴായി വയോധികയുടെ വീട്ടില്‍നിന്ന് 65,000 രൂപ കവര്‍ന്നിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
ജാന്‍ബീവി കൊല്ലപ്പെട്ട ദിവസം ഉച്ചക്ക് 2.30 ഓടെ വീട്ടില്‍ ആരും ഇല്ലെന്ന് ഉറപ്പു വരുത്തി ഹെല്‍മറ്റ് ധരിച്ച് കവര്‍ച്ച ലക്ഷ്യമിട്ട് അലക്സ് അവിടെ എത്തി. വീടിന്റെ മുന്‍ വശത്തെ കതക് അകത്ത് നിന്നു കുറ്റി ഇട്ടിരുന്നതിനാല്‍ നീളമുള്ള കമ്പ് ഉപയോഗിച്ച് ജനല്‍ വഴി കുറ്റി തള്ളി മാറ്റിവാതില് തുറന്ന് അകത്ത് പ്രവേശിച്ചു. വയോധിക ശബ്ദം കേട്ട് ഹാളിലേക്ക് വരവെ കഴുത്തില്‍ കിടന്ന സ്വര്‍ണ മാല പിടിച്ചുപറിക്കാന്‍ ശ്രമിച്ചു. പിടിവലിക്കിടയില്‍ വൃദ്ധ ആളിനെ തിരിച്ചറിയുകയും ‘മോനെ അലക്സേ..’ എന്ന് വിളിക്കുകയും ചെയ്തു.
സംഭവം പുറത്തറിയും എന്ന് മനസ്സിലാക്കിയ അലക്സ് തല പിടിച്ച്ചുവരില് ഇടിച്ചതോടെ മറിഞ്ഞു വീണ ജാന്‍ബീവിയുടെ മാല പിടിച്ചു പറിക്കുകയും കൈകളിള്‍നിന്ന് വളകള്‍ ഊരി എടുക്കുകയും ചെയ്തു. ശേഷം വീണ്ടും തല ശക്തമായി നിലത്ത് ഇടിച്ച് മരിച്ചെന്ന് ഉറപ്പു വരുത്തിയ അവിടെനിന്നു മുങ്ങി. ജാന്‍ബീവിയുടെ വീട്ടില്‍ എത്താറുള്ളവരുടെ ലിസ്റ്റ് ഉണ്ടാക്കി പൊലീസ് നടത്തിയ വിദഗ്ധമായ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
There are no comments at the moment, do you want to add one?
Write a comment