പുതിയ നിബന്ധനകൾ സ്വകാര്യതയെ ബാധിക്കില്ല: വാട്സ് ആപ്പ്

ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാ നയത്തില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വാട്സ് ആപ്പ് രംഗത്ത്. പുതിയ അപ്ഡേഷന്റെ ഭാഗമായുള്ള നിബന്ധനകള്‍ സ്വകാര്യതയെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും. സ്വകാര്യ സംഭാഷണങ്ങളിലെ വിവരങ്ങള്‍ ചോരില്ല. പുതിയ നയമാറ്റം ബിസിനസ് ചാറ്റുകള്‍ക്ക് മാത്രമാണെന്നും ഫോണ്‍ നമ്പറുകളോ ലൊക്കേഷനോ ഫേസ്ബുക്കിന് നല്‍കില്ലെന്നും വാട്സ് ആപ്പ് അറിയിച്ചു.
സ്വകാര്യസന്ദേശങ്ങള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് തുടരും. ഉപയോക്താക്കള്‍ സന്ദേശങ്ങള്‍ അയക്കുമ്പോൾ സ്വകാര്യത സംരക്ഷിക്കുന്നതിന് കൂടുതല്‍ ക്രമീകരണങ്ങളാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.
There are no comments at the moment, do you want to add one?
Write a comment