Asian Metro News

സിൽവർ ലൈൻ റെയിൽപാത; അലൈൻമെന്റിൽ മാറ്റം വേണമെന്ന് റെയിൽവേ

 Breaking News
  • കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു. കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (93) അന്തരിച്ചു. പ്രശസ്ത സിനിമാ താരങ്ങളായ സായികുമാർ , ശോഭ മോഹൻ എന്നിവർ മക്കളും, വിനു മോഹൻ ചെറുമകനുമാണ്...
  • പനവേലിയിൽ വാഹനാപകടം : ബൈക്ക് യാത്രികൻ മരണപ്പെട്ടു കൊട്ടാരക്കര : പനവേലിയിൽ കാറും ബൈക്കും കൂട്ടി ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. കുളക്കട കിഴക്ക് ചരുവിളയിൽ (ചെമ്പോലിൽ) ലിബിൻ തോമസ് (28) ആണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബൈക്കും കൊട്ടാരക്കരയ്ക്ക് വന്ന കാറും കൂട്ടി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കുപറ്റിയ ലിബിനെ...
  • വാഹന മോഷണം: പ്രതികൾ പിടിയിൽ എഴുകോൺ : തമിഴ്നാട് ചെന്നൈ സരാജപുരം സ്വദേശിയായ നവീൻരാജിന്റെ മുന്നേ മുക്കാൽ ലക്ഷം രൂപ വില വരുന്ന ഹമഹ ബൈക്ക് മോഷണം ചെയ്തെടുത്ത കേസിലെ പ്രതികളെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. എഴുകോൺ പോലീസിന്റെ വാഹന പരിശോധനക്കിടയിൽ സംശയം തോന്നി പിടികൂടി...
  • കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല്‍ സ്വദേശി ശശിധരന്‍(64) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
  • നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....

സിൽവർ ലൈൻ റെയിൽപാത; അലൈൻമെന്റിൽ മാറ്റം വേണമെന്ന് റെയിൽവേ

സിൽവർ ലൈൻ റെയിൽപാത; അലൈൻമെന്റിൽ മാറ്റം വേണമെന്ന് റെയിൽവേ
January 11
11:50 2021

തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ലൈന്‍ റെയില്‍പാതയുടെ അലൈന്‍മെന്റില്‍ മാറ്റം വേണമെന്ന് റെയില്‍വേ. പഴയതുമാറ്റി വിശദമായ പദ്ധതി രൂപരേഖ തയാറാക്കണമെന്നും ദക്ഷിണ റെയില്‍വേ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദക്ഷിണ റെയില്‍വേ,കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനു കത്തു നല്‍കി.

529.45 കിലോമീറ്റര്‍ നീളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാണ് അതിവേഗ സില്‍വര്‍ ലൈന്‍ പാത നിര്‍മിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ അംഗീകരിച്ച വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തില്‍ അലൈന്‍മെന്റ് തയാറാക്കിയിരുന്നു. ഈ അലൈന്‍മെന്റില്‍ മാറ്റം വേണമെന്നാണ് റെയില്‍വേ ആവശ്യപ്പെടുന്നത്. വിശദമായ പദ്ധതി രൂപരേഖ വീണ്ടും തയാറാക്കണം. റെയില്‍വേയുടെ ചട്ടങ്ങള്‍ പാലിക്കാത്ത നിര്‍മാണങ്ങള്‍ ഒഴിവാക്കണം.

എറണാകളും മുതല്‍ തൃശൂര്‍ വരെ നിലവിലുള്ള ഇരട്ടപ്പാതയുടെ പടിഞ്ഞാറു ഭാഗത്തു മൂന്നമാതൊരു പാതയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. നാലാംപാതയ്ക്കു ഭാവിയില്‍ അനുമതി ലഭിക്കാനുള്ള സാധ്യതയുമുണ്ട് അതിനാല്‍ ഇവയ്ക്ക് സ്ഥലം ലഭിക്കുന്ന തരത്തിലായിരിക്കണം സില്‍വര്‍ലൈന്‍ അലൈന്‍മെന്റ്. ഇതിനായി വിശദമായ പദ്ധതി രൂപരേഖ പുതുക്കണമെന്നാണ് ദക്ഷിണ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ റെയിലിനു ശുപാര്‍ശ നല്‍കിയത്. പാത കടന്നുപോകുന്ന പലയിടത്തും ചതുപ്പ് മേഖലയാണ്. ഇരുവശത്തും സുരക്ഷാ മതിലിനായി പൈലിംഗ് നടത്തേണ്ടി വരും. ഇതു ചെലവു കൂട്ടുമെന്നും ശുപാര്‍ശയില്‍ പറയുന്നു. സര്‍ക്കാരുമായി കൂടിയാലോചിച്ച്‌ ശുപാര്‍ശയില്‍ കെ റെയില്‍ തീരുമാനമെടുക്കും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment