മയക്കുമരുന്ന് ഉപയോഗിച്ച് വിവാഹസൽക്കാരം: നാലുപേർ പിടിയിൽ

January 11
09:43
2021
തിരുവനന്തപുരം : മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും ഉപയോഗിച്ച് വിവാഹ സല്‍ക്കാരം നടത്തിയതിന് നാലുപേരെ പോലീസ് പിടികൂടി. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന പൂജപ്പുര സ്വദേശി നന്ദു (21), കൊച്ചുവേളി സ്വദേശി അര്ജുന് (28), ജഗതി സ്വദേശി കിരണ്‍ (32), ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്കിയ വഞ്ചിയൂര്‍ സ്വദേശി തമ്പി എന്ന വിഷ്ണു (25) എന്നിവരെയാണ് മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തത്.
യുവാക്കളുടെ ഒരു സുഹൃത്തിന്റെ വിവാഹ സല്‍ക്കാരത്തിന്റെ ഭാഗമായി അയാള്‍ എടുത്ത് നല്കിയ നാലാഞ്ചിറ സ്റ്റെപ്പ് ജംഗ്ഷന് സമീപം ഹില്‍ ഗാര്‍ഡന്‍സിലെ ഒരു ഹോംസ്റ്റേയിലാണ് ഇവര്‍ ഒത്തു ചേര്‍ന്ന് മയക്കുമരുന്ന് പാര്‍ട്ടി നടത്തിയത്.
മണ്ണന്തല എസ്ഐ ഗോപിചന്ദ്രന്, പ്രൊബേഷന്‍ എസ്ഐ സജിത് സജീവ്, എഎസ്ഐ മനോജ്, സിപിഒ അജീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
There are no comments at the moment, do you want to add one?
Write a comment