Asian Metro News

കോവിഡ് വാക്സിനേഷൻ: പാലക്കാട് ജില്ലയിൽ ഡ്രൈ റൺ പൂർത്തിയായി

 Breaking News
  • കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല്‍ സ്വദേശി ശശിധരന്‍(64) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
  • നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....
  • ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര: ബൈക്കിനു പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര ഈയ്യം കുന്ന്  കൊച്ചു കിഴക്കതിൽ കാർമൽ ഭവനിൽ ജോൺ മാത്യു (68) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5.30 ഓടെ പുലമൺ ആര്യാസ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം.  കൊട്ടാരക്കരനിന്നും തിരുവനന്തപുരം...
  • കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. ഇളങ്കോ ആർ ഐ.പി.എസ്  നിന്നാണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ചുമതല ഏറ്റുവാങ്ങിയത്....
  • ജപ്തിക്കിടെ ആത്മഹത്യാ ഭീഷണി; പൊള്ളലേറ്റ ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. ഭര്‍ത്താവ് രാജന്‍ രാവിലെ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായിരുന്ന ഭാര്യ അമ്ബിളിയുടെ മരണം വെെകീട്ടാണ് സ്ഥിരീകരിച്ചത്. കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍...

കോവിഡ് വാക്സിനേഷൻ: പാലക്കാട് ജില്ലയിൽ ഡ്രൈ റൺ പൂർത്തിയായി

കോവിഡ് വാക്സിനേഷൻ: പാലക്കാട് ജില്ലയിൽ ഡ്രൈ റൺ പൂർത്തിയായി
January 02
10:34 2021

പാലക്കാട് : ജില്ലയില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിനോടനുബന്ധിച്ചുള്ള ഡ്രൈ റണ്‍ (മോക്ഡ്രില്‍) പൂർത്തിയായി. നെന്മാറ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ രാവിലെ ഒന്‍പത് മുതല്‍ 11 വരെ കോവിഡ് വാക്സിനേഷൻ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് നടന്ന ഡ്രൈ റണ്ണിൽ രജിസ്റ്റർ ചെയ്ത 25 ആരോഗ്യപ്രവർത്തകർ പങ്കെടുത്തു. നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. പി റീത്ത അറിയിച്ചു.

ഓരോ വാക്സിൻ വിതരണ കേന്ദ്രങ്ങളിലും സ്ഥല സൗകര്യം അനുസരിച്ച് സജ്ജീകരണങ്ങളിൽ മാറ്റമുണ്ടാകുമെന്നും ഡി.എം.ഒ അറിയിച്ചു. രണ്ടു മണിക്കൂറിനുള്ളിൽ 25 ആരോഗ്യപ്രവർത്തകർക്കുള്ള വാക്സിനേഷൻ ഡ്രൈ റൺ നടപടികളാണ് പൂർത്തിയായത്. കോവീൻ അപ്ലിക്കേഷന്റെ പ്രവർത്തനം പരിശോധിക്കാനും വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനും സാധിച്ചു . അടിയന്തിരഘട്ടങ്ങളിൽ ആംബുലൻസ് സൗകര്യം, പൊലീസ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങളും തൃപ്തികരമാണെന്ന് ഡ്രൈ റണ്ണിൽ കണ്ടെത്തി.

ഒരു വാക്‌സിനേറ്റര്‍ ഓഫീസറും നാല് വാക്‌സിനേഷന്‍ ഓഫീസര്‍മാരും അടങ്ങുന്ന സംഘത്തെയാണ് സജ്ജമാക്കിയിരിക്കുന്നത്. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള വെയിറ്റിംഗ് ഏരിയ, തിരിച്ചറിയൽ പരിശോധന, വാക്‌സിനേഷന്‍, വാക്സിനേഷൻ എടുത്തവർക്ക് 30 മിനിറ്റ് നിരീക്ഷണം എന്നിവയ്ക്കായി നാല് മുറികളാണ് സജ്ജമാക്കിയിരുന്നത്. കെ. ബാബു എം.എൽ.എ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീലാമണി എന്നിവർ സന്നിഹിതരായിരുന്നു.
തുടർന്ന് നടന്ന അവലോകനത്തിൽ വാക്സിനേഷൻ നടത്തുന്ന കേന്ദ്രങ്ങളിൽ ആവശ്യമായ സജ്ജീകരണങ്ങൾക്ക്‌ വേണ്ട സ്ഥലസൗകര്യം സംബന്ധിച്ചും ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ച ചെയ്തതായി ഡി.എം.ഒ അറിയിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ കെ എ നാസർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.ആർ സെൽവരാജ്, ആർ സി എച്ച് ഓഫീസർ ഡോ.ടി.കെ. ജയന്തി, ലോക ആരോഗ്യ സംഘടന പ്രതിനിധി ഡോ. സന്തോഷ് രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

വാർത്ത : യു എ റഷീദ് , പാലത്തറഗേറ്റ് , പട്ടാമ്പി

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment