ആണവ കേന്ദ്രങ്ങളുടെ പട്ടിക കൈമാറി ഇന്ത്യയും പാക്കിസ്ഥാനും

January 01
12:50
2021
ഇസ്ലാമാബാദ്: ആണവ കേന്ദ്രങ്ങളുടെ പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാക്കിസ്ഥാനും. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ആണവ അക്രമം തടയുന്നതിന്റെ ഭാഗമായുള്ള ഉടമ്പടിയുടെ ഭാഗമായാണ് പട്ടിക കൈമാറ്റം.
പാക്കിസ്ഥാനിലെ ആണവ കേന്ദ്രങ്ങളുടെയും സൗകര്യങ്ങളുടെയും പട്ടിക ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ പ്രതിനിധിക്ക് വെള്ളിയാഴ്ച പാക് വിദേശകാര്യ മന്ത്രാലയം കൈമാറി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ ആണവ സ്ഥാപനങ്ങളുടെ പട്ടിക പാക് ഹൈ കമീഷണര്‍ പ്രതിനിധിക്കും കൈമാറി. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
1988 ഡിസംബര്‍ 31നാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ആണവായുധ അക്രമ നിരോധന ഉടമ്പടി ഉണ്ടാകുന്നത്. 1992 ജനുവരി ഒന്നു മുതല്‍ വിവരകൈമാറ്റം കൃത്യമായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്നുണ്ട്.
There are no comments at the moment, do you want to add one?
Write a comment