ന്യൂഡൽഹി : രാജ്യത്ത് നാല് പേര്‍ക്ക് കൂടി വകഭേദം വന്ന കൊവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ പടരുന്ന അതിവേഗ കൊവിഡാണ് നാലുപേര്‍കൂടി സ്ഥീരികരിച്ചിരിക്കുന്നത്. ഇതോടെ അതിവേഗ കൊവിഡ് ബാധിതരുടെ എണ്ണം 29 ആയി ഉയര്‍ന്നു.
നിംഹാന്‍സ് ബംഗളൂരുവില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് പേര്‍ക്കും , സിസിഎംബി ഹൈദരാബാദില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.