ന്യൂഡല്‍ഹി : മൊബൈല്‍ ആപ് വഴി വായ്പ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ ചൈനീസ് പൗരന് ഡല്‍ഹിയില്‍ അറസ്റ്റില്‍. സു വി എന്ന ലംബോ ആണ് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ പിടിയിലായത്.
ഡല്‍ഹി പോലീസിന്റെ സഹായത്തോടെ തെലുങ്കാന പോലീസ് ആണ് ഇയാളെ പിടികൂടിയത്. തട്ടിപ്പ് സംഘത്തിന്റെ ഇന്ത്യന്‍ പങ്കാളി കെ നാഗരാജുവും പിടിയിലായി.
മൊബൈല്‍ ആപ്പ് വഴി തത്സമയം ലോണ്‍ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വ്യത്യസ്ത പേരുകളിലെ കമ്ബനികള്‍ക്കായി ഇയാള്‍ ഗുരുഗ്രാമിലും ബംഗളൂരുവിലും അടക്കം കോള്‍ സെന്ററുകള്‍ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.