കർഷ നിയമനങ്ങൾക്കെതിരെ പ്രമേയവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : കേന്ദ്ര കർഷക നിയമങ്ങൾക്കെതിരെയുള്ള പ്രമേയം മുഖ്യന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. പുതിയ ആകർഷിക നിയമം കോർപ്പറേറ്റുകളുടെ താല്പര്യം സംരക്ഷിക്കാനാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി. ന്യായവില ഉറപ്പാക്കുന്നത്തിൽ നിന്നും കേന്ദ്രം ഒഴിഞ്ഞുമാറുകയാണ്. രാജ്യ തലസ്ഥാനം ഐതിഹാസിക സമരങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര നിയമം കാർഷിക രംഗത്തിനു വെല്ലുവിളിയാണ് വിലത്തകർച്ചയും കാർഷിക ആദ്മഹത്യയും വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രക്ഷോപവുമായി കർഷകർ മുന്നോട്ടുപോയാൽ അത് വലിയ രീതിയിൽ കേരളത്ത ബാധിക്കും. മൂന്നു വിവാദ നിയമങ്ങളും പിൻവലിക്കണം. കേന്ദ്ര സർക്കാരിനെത്തിരെ രൂക്ഷ വിമർശനങ്ങളാണ് മുഖ്യന്ത്രി ഉന്നയിച്ചത്. ഗ്രാമച്ചന്തകൾ തകർക്കുവാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേത് ഇതുവരെ കനത്ത ഇഛാശക്തത്തിനു കർഷക സമരത്തിനുള്ളത്. പുതിയ നിയമ പ്രകാരം ഗ്രാമച്ചന്തകൾക്കു പകരം കോർപ്പറേറ്റ് ശൃംഖല വരും അവരോട് യുദ്ധം ചെയ്യുവാൻ കർഷകർക്കാവില്ല.എന്നും അദ്ദേഹം പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment