കുതിരാനിൽ വാഹനാപകടം: ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

December 31
06:28
2020
തൃശൂർ : ദേശീയപാതയിൽ കുതിരനിൽ വാഹനാപകടം. ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. നിരവധിപേർക്ക് പരിക്ക്. കുടുങ്ങിക്കിടന്ന ഒരാളെ രക്ഷിച്ചു. ചരക്ക് ലോറി മറ്റു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു എന്നാണ് ദൃസാക്ഷികൾ പറയുന്നത്.

അപകടത്തെ തുടർന്ന് ദേശീയപാതയിലെ ഗതാഗതം പൂർണമായും സ്തംഭിച്ചു. പരിക്കേറ്റ എല്ലാവരെയും ആശുപതികളിലേക്ക് മാറ്റി. സ്കൂട്ടറിലുണ്ടായിരുന്ന രണ്ടുപേരും കാറിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്.പരിക്കേറ്റ അഞ്ചോളംപേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

There are no comments at the moment, do you want to add one?
Write a comment