ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലേക്കുള്ള ബോര്‍ഡ് പരീക്ഷാ തീയതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ മെയ് നാല് മുതല്‍ ആരംഭിക്കും. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ തുടങ്ങും.
ജൂണ്‍ 10 നകം പരീക്ഷകള്‍ പൂര്‍ത്തിയാക്കണം. ഫലപ്രഖ്യാപനം ജൂലൈ 15 ന് നടക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേഷ് പൊഖ്രിയാലാണ് ഇക്കാര്യം അറിയിച്ചത്.
സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഡേറ്റ്ഷീറ്റ് ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. പരീക്ഷയ്ക്ക് 33 ശതമാനം ഇന്റേണല്‍ ചോയിസും 30 ശതമാനം സിലബസും കുറച്ചിട്ടുണ്ട്. സാധാരണപോലെ എഴുത്തുപരീക്ഷയാകും നടക്കുക.
പരീക്ഷ ഡേറ്റ്ഷീറ്റില് ഓരോ പരീക്ഷയുടെയും തീയതിയും സമയവും കൂടാതെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പരീക്ഷ നടത്തുന്നതു സംബന്ധിച്ച നിര്‍ദേ ശങ്ങളുമുണ്ടാകും. പുതുക്കിയ സിലബസ് സംബന്ധിച്ച വിവരങ്ങള്‍ http://cbseacad emic.n ic.in/revisedcurriculam എന്ന വെബ്സൈറ്റില്‍ ലഭിക്കും.