ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ നേരിടാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. രാജ്യത്തെ ആറു മേഖലകളായി തിരിച്ചു. കൊറോണ ബാധിതരില്‍ വകഭേഭം വന്ന വൈറസ് സംശയമുണ്ടെങ്കില്‍ രണ്ട് കേന്ദ്ര ലാബുകളില്‍ ഒന്നില്‍ പരിശോധനയ്ക്ക് അയക്കാനാണ് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
ആര്‍സിബി ഫരീദാബാദിലോ എന്‍ഐവി പൂനെയിലോ ആണ് പരിശോധിപ്പിക്കേണ്ടത്. സെന്‍ട്രല്‍ സര്‍വൈലന്‍സ് യൂണിറ്റ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും സ്ഥിതി വിവരത്തിന്റെ വേഗത്തിലുള്ള ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശിച്ചു.