തിയേറ്ററുകൾ തുറക്കണം; മുഖ്യമന്ത്രിയോട് വിഷയം ചർച്ച ചെയ്ത് സത്യൻ അന്തിക്കാട്

അടഞ്ഞ് കിടക്കുന്ന സിനിമാശാലകള്‍ തുറക്കാനുള്ള ആവശ്യം ഉന്നയിച്ച് സംവിധായകന് സത്യന് അന്തിക്കാട്. തൃശ്ശൂരില്‍ വച്ച് നടന്ന പരിപാടിയില്‍ മുഖ്യമന്ത്രിയോട് സത്യന് അന്തിക്കാട് ഇക്കാര്യം നേരിട്ടാവശ്യപ്പെടുകയായിരുന്നു.
“ബാറും സ്കൂളും കോളേജും ഒക്കെ തുറക്കുന്നു. എന്തുകൊണ്ട് സിനിമാ തിയേറ്ററുകള്‍ തുറക്കുന്നില്ല? പല സംസ്ഥാനങ്ങളിലും സിനിമാ തിയേറ്ററുകള്‍ തുറന്നുകഴിഞ്ഞു. കോവിഡ് പൂര്‍ണ്ണമായും മാറിയിട്ട് തിയേറ്ററുകള്‍ തുറക്കാനിരുന്നാല് അത് ഒരുപാട് ആളുകളെ നല്ല രീതിയില്‍ ബാധിക്കും. ഇന്ന് ഗ്രാമങ്ങളില്‍പോലും നല്ല നിലവാരമുള്ള തിയേറ്ററുകള്‍ ഉണ്ടായിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു തന്നെ തിയേറ്ററുകള്‍ ഇനിയും വൈകാതെ തുറക്കാന്‍ അനുമതി നല്‍കണം. ഇപ്പോള്‍ തന്നെ ഏകദേശം അറുപതോളം സിനിമകള്‍ തിയേറ്ററിലെത്താന്‍ കാത്തിരിക്കുന്നുണ്ട്. തിയേറ്ററുകള്‍ തുറന്നാല്‍ ഒന്നിന് പിറകെ ഒന്നായി റിലീസ് ചെയ്യാന്‍ കഴിയും,” സത്യന് അന്തിക്കാട് പറഞ്ഞു.
വൈശാഖന് മാഷ്, പെരുമനം കുട്ടന്മാരാര്, സംവിധായകന് കമല്‍, ഇന്നസെന്റ്, കെ.പി.എ.സി. ലളിത തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
There are no comments at the moment, do you want to add one?
Write a comment