ശൂരനാട് : ശൂരനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പോരുവഴി വില്ലേജിൽ പള്ളിമുറിയിൽ കാരൂർ വീട്ടിൽ അബ്ദുൾ ലത്തീഫ് മകൻ ഫിറോസ് (37) എന്നയാളിൽ നിന്നും 1050 പായ്ക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടി.

ദീർഘനാളായി പ്രതി കുട്ടികൾക്കും പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കും മറ്റും നിരോധിത പുകയില ഉൽപന്നങ്ങൾ കച്ചവടം ചെയ്ത് വരികയായിരുന്നു.