Asian Metro News

സംഷാദ് മരക്കാർ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌

 Breaking News
  • കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു. കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (93) അന്തരിച്ചു. പ്രശസ്ത സിനിമാ താരങ്ങളായ സായികുമാർ , ശോഭ മോഹൻ എന്നിവർ മക്കളും, വിനു മോഹൻ ചെറുമകനുമാണ്...
  • പനവേലിയിൽ വാഹനാപകടം : ബൈക്ക് യാത്രികൻ മരണപ്പെട്ടു കൊട്ടാരക്കര : പനവേലിയിൽ കാറും ബൈക്കും കൂട്ടി ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. കുളക്കട കിഴക്ക് ചരുവിളയിൽ (ചെമ്പോലിൽ) ലിബിൻ തോമസ് (28) ആണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബൈക്കും കൊട്ടാരക്കരയ്ക്ക് വന്ന കാറും കൂട്ടി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കുപറ്റിയ ലിബിനെ...
  • വാഹന മോഷണം: പ്രതികൾ പിടിയിൽ എഴുകോൺ : തമിഴ്നാട് ചെന്നൈ സരാജപുരം സ്വദേശിയായ നവീൻരാജിന്റെ മുന്നേ മുക്കാൽ ലക്ഷം രൂപ വില വരുന്ന ഹമഹ ബൈക്ക് മോഷണം ചെയ്തെടുത്ത കേസിലെ പ്രതികളെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. എഴുകോൺ പോലീസിന്റെ വാഹന പരിശോധനക്കിടയിൽ സംശയം തോന്നി പിടികൂടി...
  • കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല്‍ സ്വദേശി ശശിധരന്‍(64) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
  • നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....

സംഷാദ് മരക്കാർ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌

സംഷാദ് മരക്കാർ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌
December 31
05:51 2020

വയനാട് : വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഐ.എന്‍.സിയിലെ സംഷാദ് മരക്കാര്‍ (മുട്ടില്‍ ഡിവിഷന്‍ അംഗം) തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് സംഷാദ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. മത്സര രംഗത്തുണ്ടായിരുന്ന സംഷാദ് മരക്കാര്‍, സി.പി.ഐ.എമ്മിലെ സുരേഷ് താളൂര്‍ (അമ്പലവയല്‍ ഡിവിഷന്‍ അംഗം) എന്നിവര്‍ക്ക് വോട്ടെടുപ്പില്‍ തുല്യവോട്ടു ലഭിച്ചതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. സംഷാദ് മരക്കാറിനെ എം. മുഹമ്മദ് ബഷീര്‍ (പടിഞ്ഞാറത്തറ) നാമനിര്‍ദ്ദേശം ചെയ്യുകയും ഉഷ തമ്പി (പുല്‍പ്പള്ളി) പിന്താങ്ങുകയും ചെയ്തു. സുരേഷ് താളൂരിനെ ജുനൈദ് കൈപ്പാണി (വെള്ളമുണ്ട) നാമനിര്‍ദ്ദേശം ചെയ്യുകയും ബിന്ദു പ്രകാശ് (പനമരം) പിന്താങ്ങുകയും ചെയ്തു.

വിജയിച്ച സംഷാദ് മരക്കാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.

വരണാധികാരിയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിലെത്തി അദ്ദേഹം ചുമതലയേറ്റു.

വോട്ടെടുപ്പിനും നറുക്കെടുപ്പിനും ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ഉപവരണാധികാരിയായ എ.ഡി.എം. കെ. അജീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷൈജു, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. ജയപ്രകാശ്, മറ്റ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കി.

എസ്. ബിന്ദു വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സി.പി.ഐയിലെ എസ്. ബിന്ദു (മേപ്പാടി ഡിവിഷന്‍ അംഗം) തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് ബിന്ദു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായത്. മത്സര രംഗത്തുണ്ടായിരുന്ന എസ്. ബിന്ദു, ഐ.യു.എം.എലിലെ കെ.ബി നസീമ (കണിയാമ്പറ്റ ഡിവിഷന്‍ അംഗം) എന്നിവര്‍ക്ക് വോട്ടെടുപ്പില്‍ എട്ടു വോട്ടുവീതം ലഭിച്ചതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. എസ്. ബിന്ദുവിനെ എന്‍.സി പ്രസാദ് (പൊഴുതന) നാമനിര്‍ദ്ദേശം ചെയ്യുകയും സുശീല എ.എം (തിരുനെല്ലി) പിന്താങ്ങുകയും ചെയ്തു. കെ.ബി നസീമയെ അമല്‍ ജോയി (ചീരാല്‍) നാമനിര്‍ദ്ദേശം ചെയ്യുകയും എം. മുഹമ്മദ് ബഷീര്‍ (പടിഞ്ഞാറത്തറ) പിന്താങ്ങുകയും ചെയ്തു.

വിജയിച്ച എസ്. ബിന്ദു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് സംഷാദ് മരക്കാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് വൈസ് പ്രസിഡന്റിന്റെ ചേംബറിലെത്തി അവര്‍ ചുമതലയേറ്റു.

വോട്ടെടുപ്പിനും നറുക്കെടുപ്പിനും ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ഉപവരണാധികാരിയായ എ.ഡി.എം. കെ. അജീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷൈജു, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. ജയപ്രകാശ്, മറ്റ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കി

വാർത്ത : നൂഷിബാ കെ എം , വയനാട്

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment