Asian Metro News

പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് കൊല്ലം റൂറൽ ജില്ലയിൽ സുരക്ഷ ശക്തമാക്കി

 Breaking News
  • സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158,...
  • പ്രതീക്ഷയര്‍പ്പിച്ച്‌ ലോകം; പ്രായമായവരില്‍ ഫൈസര്‍ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന് ഗവേഷകര്‍ വാഷിംഗ്ടണ്‍: പ്രായമായവരില്‍ ഫൈസര്‍ വാക്സിന്‍ 95 ശതമാനത്തിലധികം ഫലപ്രദമെന്ന് ഗവേഷകര്‍. ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രോഗലക്ഷണമുള്ളതും ലക്ഷണവുമില്ലാത്ത കോവിഡ് അണുബാധ തടയുന്നതിന് രണ്ട് ഡോസ് ഫൈസര്‍ വാക്സിന്‍ എല്ലാ പ്രായക്കാര്‍ക്കും ഫലപ്രദമാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.കോവിഡ് മരണനിരക്ക് ഗണ്യമായി...
  • അഞ്ചു തവണ തുടർച്ചയായി നിയമസഭയിൽ എത്തിയ കോവൂർ കുഞ്ഞുമോന് മന്ത്രി സ്ഥാനം വേണമെന്ന് ഭരണിക്കാവ് ആർ എസ് പി (ലെനിനിസ്റ്റ് )അംഗം കോവൂർ കുഞ്ഞുമോന് അഞ്ചു തവണയായി തുടർച്ചയായി നിയമസഭയിൽ എത്തുന്നത് അത് പരിഗണിച്ചു ഇടതു ഘടക കക്ഷി അല്ലെങ്കിലും ഇടതു പിന്തുണയോടാണ് കോവൂർ സ്ഥിരമായി നിയമസഭയിൽ എത്തുന്നത്.. ഈ ആവശ്യം ഉന്നയിച്ചു പാർട്ടി യുടെ...
  • സൗജന്യ ആർ ടി പി സി ആർ പരിശോധനയും ബോധവത്കരണവും നടത്തി . എഴുകോൺ ജനമൈത്രി പോലീസും കരീപ്ര ഗ്രാമപഞ്ചായത്തും കൊല്ലം ജില്ലാ ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ കുഴിമതിക്കാട്ട് മഠത്തിൽ ഭാഗം പയറ്റിശ്ശേരി കോളനി,ഇടയ്ക്കിടം കോളനി എന്നിവിടങ്ങളിൽ സൗജന്യആർ ടി പി സി ആർ പരിശോധനയും ബോധവത്ക്കരണവും നടത്തി . കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്...
  • കുട്ടികളേ… കരുതല്‍ വേണം; വരുന്നു കൊവിഡിന്റെ മൂന്നാംതരംഗം ലോകം വിറകൊള്ളുന്ന മഹാമാരിക്കാലത്താണല്ലോ. ഒന്നര വര്‍ഷത്തിലേറെയായി നാം മാസ്‌കിട്ടും കൈ കഴുകിയും സാമൂഹിക അകലം പാലിച്ചും കൊവിഡിനെ തുരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കൂടുതല്‍ കരുത്തോടെ നമ്മെ ആക്രമിക്കുകയാണ്. ലോകത്തെ പലയിടത്തും കണ്ട കാഴ്ചകള്‍ നമ്മുടെ നാട്ടിലും എത്തിനില്‍ക്കുന്നു. ദയനീയ രംഗങ്ങള്‍ കണ്‍മുന്നിലും ആവര്‍ത്തിക്കുന്നു....

പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് കൊല്ലം റൂറൽ ജില്ലയിൽ സുരക്ഷ ശക്തമാക്കി

പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് കൊല്ലം റൂറൽ ജില്ലയിൽ സുരക്ഷ ശക്തമാക്കി
December 30
11:06 2020

കൊട്ടാരക്കര : കൊല്ലം റൂറൽ ജില്ലയിൽ പുതുവത്സരാഘോഷം കണക്കിലെടുത്ത് കർശന സുരക്ഷ ഒരുക്കിയിട്ടുള്ളതായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോ ഐ.പി.എസ്.അറിയിച്ചു. വിനോദസഞ്ചാര മേഖലകള്‍, ബാര്‍ ഹോട്ടലുകള്‍, ബിവറേജ് ഔട്ട്ലെറ്റുകള്‍, റയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍റുകള്‍ എന്നിവ കേന്ദ്രീകരിച്ച് ശക്തമായ പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുളളതായും ലഹരി വസ്തുക്കള്‍ വ്യാജചാരായം തുടങ്ങിയവയുടെ കടത്തലും വിപണനവും തടയുന്നതിലേയ്ക്കായി എക്സൈസ് വകുപ്പുമായി ചേര്‍ന്ന് പോലീസ് ഡാന്‍സഫ് ടീം, ഡോഗ് സ്ക്വാഡ് എന്നിവയുടെ സംയുക്ത പരിശോധനകള്‍ പുതുവൽസര ദിനത്തോടനുബന്ധിച്ച് നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മദ്യപിച്ചും അലക്ഷ്യമായും മറ്റും വാഹനം ഓടിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് കോടതിയിൽ സമർപ്പിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. യാതൊരുകാരണവശാലും ഇത്തരം വാഹനങ്ങൾ‌ സ്റ്റേഷൻ ജാമ്യത്തിൽ നൽകേണ്ടതില്ല എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതുവത്സരാഘോഷങ്ങള്‍ കഴിഞ്ഞ് വരുന്നവരുടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കുന്നതിലേയ്ക്കായി മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് ശക്തമായ വാഹന പരിശോധനകള്‍ ഏര്‍പ്പെടുത്തിയിട്ടുളളതാണ്. പുതുവത്സരാഘോഷങ്ങള്‍ നടക്കാന്‍ സാധ്യതയുളള ക്ലബുകള്‍, റസ്റ്റോറന്‍റുകള്‍, തുടങ്ങിയവയെല്ലാം കോവിഡ്-19 മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുളളതാണ്. മാർ​​​ഗ്​ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരായി കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. എം.സി റോഡ്, എന്‍.എച്ച് 744 എന്നിവ കേന്ദ്രീകരിച്ച് നാളെ (31.12.2020) രാത്രി 08.00 മണി മുതല്‍ 01.01.2021 പുലർച്ചെ 04.00 മണി വരെ പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് ശക്തമായ വാഹന പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുള്ളതാണ്. നിയന്ത്രണവിധേയമല്ലാത്തതും അനുമതിയില്ലാത്തതുമായ ആള്‍ക്കൂട്ടങ്ങളോട് കൂടിയ ആഘോഷങ്ങളും , ഡി.ജെ പാര്‍ട്ടികളും മറ്റും കര്‍ശനമായി നിരോധിച്ചിട്ടുളളതാണ്.
പൊതുസ്ഥലങ്ങളിലും മറ്റും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും പോലീസ് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment