Asian Metro News

ജപ്തിക്കിടെ ആത്മഹത്യാ ഭീഷണി; പൊള്ളലേറ്റ ദമ്ബതിമാരിലെ ഭാര്യയും മരിച്ചു.

 Breaking News
  • കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല്‍ സ്വദേശി ശശിധരന്‍(64) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
  • നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....
  • ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര: ബൈക്കിനു പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര ഈയ്യം കുന്ന്  കൊച്ചു കിഴക്കതിൽ കാർമൽ ഭവനിൽ ജോൺ മാത്യു (68) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5.30 ഓടെ പുലമൺ ആര്യാസ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം.  കൊട്ടാരക്കരനിന്നും തിരുവനന്തപുരം...
  • കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. ഇളങ്കോ ആർ ഐ.പി.എസ്  നിന്നാണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ചുമതല ഏറ്റുവാങ്ങിയത്....
  • ജപ്തിക്കിടെ ആത്മഹത്യാ ഭീഷണി; പൊള്ളലേറ്റ ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. ഭര്‍ത്താവ് രാജന്‍ രാവിലെ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായിരുന്ന ഭാര്യ അമ്ബിളിയുടെ മരണം വെെകീട്ടാണ് സ്ഥിരീകരിച്ചത്. കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍...

ജപ്തിക്കിടെ ആത്മഹത്യാ ഭീഷണി; പൊള്ളലേറ്റ ദമ്ബതിമാരിലെ ഭാര്യയും മരിച്ചു.

ജപ്തിക്കിടെ ആത്മഹത്യാ ഭീഷണി; പൊള്ളലേറ്റ ദമ്ബതിമാരിലെ ഭാര്യയും മരിച്ചു.
December 29
03:29 2020

കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. ഭര്‍ത്താവ് രാജന്‍ രാവിലെ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായിരുന്ന ഭാര്യ അമ്ബിളിയുടെ മരണം വെെകീട്ടാണ് സ്ഥിരീകരിച്ചത്. കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപം താമസിക്കുന്ന രാജന്‍ കുടിയൊഴിപ്പിക്കല്‍ തടയാനായി ഭാര്യയെ ചേര്‍ത്തുപിടിച്ച്‌ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജന്‍ ഭാര്യയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ലൈറ്റര്‍ കത്തിച്ചത്. ഇത് പോലീസ് തട്ടിമാറ്റുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ രാജന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അമ്ബിളി ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടാണ് മരിച്ചത്. ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്‍റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍ മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച്‌ അയല്‍വാസി വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി പറഞ്ഞു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴായിരുന്നു രാജന്റെ ആത്മഹത്യാശ്രമം.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment

503 Service Unavailable

Service Unavailable

The server is temporarily unable to service your request due to maintenance downtime or capacity problems. Please try again later.

Additionally, a 503 Service Unavailable error was encountered while trying to use an ErrorDocument to handle the request.