സംസ്ഥാന പോലീസ് മേധാവിയുടെ “ബാഡ്ജ് ഓഫ് ഹോണർ” പുരസ്കാര നേട്ടവുമായി കൊല്ലം റൂറൽ പോലീസ്.

കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഇളങ്കോ.ആർ ഐ.പി.എസ് ന് തിരുവനന്തപുരം സിറ്റി, ശംഖുമുഖം ACP ആയിരിക്കെയുള്ള Law & Order ഡ്യൂട്ടി മികവിനും മുൻ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ്, എഴുകോൺ പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ വി.എസ് ശിവപ്രകാശ്, കുണ്ടറ പോലീസ് സ്റ്റേഷൻ മുൻ ഐ.എസ്.എച്ച്.ഒ ബിജു ആർ.എസ്, എഴുകോൺ പോലീസ് സ്റ്റേഷൻ എസ്.ഐ ബാബു കുറുപ്പ്.സി, റിട്ടയേർഡ് എസ്.ഐ എ.സി. ഷാജഹാൻ (DANSAF), എഴുകോൺ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ്.ഐ ഉണ്ണികൃഷ്ണപിള്ള. കെ, റിട്ടയേർഡ് ഗ്രേഡ് എസ്.ഐ അബ്ദുൾ സലാം (സി-ബ്രാഞ്ച്), DANSAF ഗ്രേഡ് എ.എസ്.ഐ ആഷിർ കോഹൂർ, സി-ബ്രാഞ്ച് ഗ്രേഡ് എ.എസ്.ഐ മനോജ് കുമാർ, DANSAF ഗ്രേഡ് എ.എസ്.ഐ രാധാകൃഷ്ണപിള്ള, സൈബർ സെൽ ഗ്രേഡ് എ.എസ്.ഐ ബിനു.സി.എസ് എന്നിവർക്ക് തോക്ക് ചൂണ്ടി കവർച്ച നടത്തിയ ദില്ലി സ്വദേശികളായ സത്യദേവ് ഉൾപ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്ത് സമയബന്ധിതമായി കുറ്റപത്രം നൽകിയ അന്വേഷണ മികവിനുമാണ് 2019 ലെ സംസ്ഥാന പോലീസ് മേധാവിയുടെ BADGE OF HONOUR പുരസ്കാരം ലഭിച്ചത്.


There are no comments at the moment, do you want to add one?
Write a comment