പട്ടാമ്പി: തരിശിട്ടിരുന്ന വല്ലപ്പുഴയിലെ ഞാളച്ചിറ പാടശേഖരത്തിലെ കന്നി നെൽകൃഷിക്ക് വിളപ്പൊലിമയിൽ കൊയ്തുത്സവം.20 ഏക്കർ സ്ഥലത്താണ് മലപ്പുറം കൂട്ടായ്മയുടെ നേതൃത്വത്തിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിയിറക്കിയത്.. രണ്ടു പതീറ്റാണ്ടായി തരിശിട്ടിരുന്ന ഇവിടെ കൃഷിക്ക് യുവകർഷകരായ തോട്ടത്തിൽ ഹർഷാദ്, അബ്ദുൾ അസീസ് എന്നിവരാണ് നേതൃത്വം നൽകിയത്.സുഭിക്ഷ കേരളം പദ്ധതിയിൽ വല്ലപ്പുഴ കൃഷി ഭവൻ സഹകരണവും നേട്ടമായി.

കോവിഡ് പ്രതിസന്ധികൾ മറികടന്ന് ഞാറുനടീൽപൂർത്തിയായപ്പോഴുണ്ടായ കനത്ത മഴയിൽ നട്ട ഞാറും വരമ്പുകളും മണ്ണം ഒലിച്ചുപോയി. വീണ്ടും നട്ടു .അതിൽ കുറച്ചു ഭാഗം പിന്നെയും മഴയിൽ നശിച്ചു. എന്നിട്ടും വീണ്ടും നട്ട് കർഷകർ കൃഷി സജീവമാക്കി. പൊന്മണിയായിരുന്നു വിത്ത് .വിളപ്പൊലിമയുടെ നിറവിൽ ഏറെ സന്തോഷത്തിലാണ് കർഷകർ. .ക്രിസ്മസ് ദിനത്തിൽ നടന്ന കൊയ്ത്ത് ഉത്സവമായി .മുഹമ്മദ് മുഹ്സിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു ടി.റഹീം അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ അബ്ദുൾ ലത്തീഫ് ,ബിന്ദു സന്തോഷ്, അബ്ദുൾ റഷീദ്, രാധ, സിദ്ധിഖ്, മലപ്പുറം കർഷക കൂട്ടായ്മ പ്രസിഡൻ്റ് വീരാൻ, സെക്രട്ടറി മുഹമ്മദ് മുസ്തഫ കൃഷി ഓഫീസർ യു.വി.ദീപ, ജിന, അലി അക്ബർ, മുഹമ്മദ് എന്നിവർ സംസാരിച്ചു