കൊട്ടാരക്കര : കലയപുരം കുഴിയിൽ മുക്ക് തൈപ്ലാവിള വീട്ടിൽ സുമ ജോണിന്റെ വീട്ടിൽ കടന്ന് കയറി പരാതിക്കാരിയെ ആക്രമിച്ച് പരിക്കേൽപിക്കുകയും വീട് അടിച്ച് തകർക്കുകയും ചെയ്ത കേസിലെ പ്രതി കലയപുരം വില്ലേജിൽ വള്ളക്കടവ് കുഴിയിൽ മുക്ക് തൈപ്ലാവിള വീട്ടിൽ ഗീവർഗ്ഗീസ് മകൻ ബാബു മാത്യു (34)നെ കൊട്ടാരക്കര പോലീസ് പിടികൂടി. സമാന സ്വഭാവമുള്ള കേസുകളും പ്രതിക്കെതിരെ നിലവിലുണ്ട്.
