പത്ത്, പ്ലസ്ടു ക്ലാസ്സുകളിലെ സിലബസ് ചുരുക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം

December 23
08:21
2020
ന്യൂഡൽഹി : കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പത്ത്, പ്ലസ്ടു ക്ലാസ്സുകളിലെ സിലബസ് ചുരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് കേന്ദ്ര വിഭ്യാഭ്യാസമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.
നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സിബിഎസ്ഇ സിലബസില്‍ ഇളവ് വരുത്തിയിരുന്നു. ഇതില്‍ വീണ്ടും കുറവ് വരുത്താനും വിദ്യാഭ്യാസ മന്ത്രാലയം അവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ എത്രത്തോളം ഇളവ് വരുത്തണമെന്നത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് തീരുമാനിക്കാം. 33 ശതമാനം ഇന്റേണല്‍ ചോദ്യങ്ങള്‍ ഉണ്ടായിരിക്കുമെന്നും ആണ് സൂചന. പാഠഭാഗങ്ങളില്‍ ഇളവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരിനോടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
There are no comments at the moment, do you want to add one?
Write a comment