കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് അടുത്ത ആഴ്ച ഡൽഹിയിലെത്തും

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് അടുത്ത ആഴ്ച ഡല്‍ഹിയിലെത്തും. ഡിസംബര്‍ 28ന് ഡല്‍ഹിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ രാജ്യത്ത് വാക്സിന് വിതരണം ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന. വാക്സിന് സംഭരിക്കാനാവശ്യമായ 609 ശിതീകരിച്ച ഇടങ്ങളും ഡല്‍ഹി സര്‍ക്കാര്‍ ഒരുക്കിയിട്ടുമുണ്ട്.
രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് വാക്സിന് സംഭരിക്കാന്‍ ഏറ്റവും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. കസ്തൂര്‍ബ, ജിടിബി, ലോക്നായിക് ആശുപത്രികള്‍, ബാബ സാഹെബ് അംബേദ്കര്‍ ആശുപത്രി എന്നിവിടങ്ങളിലും വാക്സിന് സൗകര്യത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
അതിനിടെ വാക്സിന് വിതരണം ചെയ്യുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. 3500 ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരുന്നു ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കിയത്. ഇവരില്‍ 1800 പേര് വാക്സിന് നല്‍കുകയും 600 പേര് മേല്‍നോട്ടം വഹിക്കുകയും ചെയ്യും. മറ്റുള്ളവര്‍ രോഗബാധിതര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തനത്തിനിറങ്ങും.
മൗലാന ആസാദ് മെഡിക്കല്‍ കോളേജിലെ മൂന്ന് വിദഗ്ധ ഡോക്ടര്‍മാരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. ഇവിടുന്ന് പരിശീലനം ലഭിക്കുന്നവര്‍ അടുത്ത ഘട്ടത്തിലുള്ള പരിശീലന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. അങ്ങനെ ഓരോ ഘട്ടങ്ങളായി സംസ്ഥാന തലത്തില്‍ ആരംഭിക്കുന്ന പരിശീലനം പിന്നീട് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
There are no comments at the moment, do you want to add one?
Write a comment