ഡിവൈഎഫ്ഐയുടെ ഡിജെ പാർട്ടി; നൂറോളം പേർക്കെതിരെ കേസ്

തൊടുപുഴ: ഉടുമ്പന്നൂര്‍ ടൗണില്‍ വിജയാഘോഷത്തിന്റെ ഭാഗമായി ഡിജെ പാര്‍ട്ടി നടത്തിയ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പാര്‍ട്ടിയില്‍ അഞ്ഞൂറോളം പേര് പങ്കെടുത്തിരുന്നു. ഡിജെ പാര്‍ട്ടി സംഘടിപ്പിച്ച കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെയാണ് കരിമണ്ണൂര്‍ പോലീസ് കേസെടുത്തത്. ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ലൈവായി ഡിവൈഎഫ്ഐ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ആഘോഷത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദമായത്. മാസ്കോ സാമൂഹിക അകലമോ പാലിക്കാതെ മണിക്കൂറുകളോളം ടൗണില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. പോലീസിനെ നാട്ടുകാര്‍ വിവരം അറിയിച്ചെങ്കിലും ആളെ ഒഴിപ്പിക്കാനുള്ള നടപടി പോലീസെടുത്തില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
യുഡിഎഫ് ഭരിച്ചിരുന്ന ഉടുംബന്നൂര് പഞ്ചായത്ത് ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്. അടുത്ത രണ്ടാഴ്ച നിര്‍ണായകമാണെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയന്ത്രണം ലംഘിച്ച് പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
There are no comments at the moment, do you want to add one?
Write a comment