പാട്ന: വിവാഹം നടന്നു ഒരാഴ്ചയ്ക്കുശേഷം ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്തു കൊന്നു. ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ഉള്‍ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. കൂലിപ്പണിക്കാരനായ ശ്യാംജിഷായാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. കിടപ്പറയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് ശ്യാംജി ഷായുടെ മൃതദേഹം കണ്ടെത്തുകയുണ്ടായത്.
കൊലനടത്തിയതിനുശേഷം ശ്യാജിയുടെ ഭാര്യ ഗ്രിതി ദേവി അവിടെനിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്നു പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയാണ് ഉണ്ടായത്. ഇതിനിടെ, പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ഗ്രിതി ദേവി ശ്രമം നടത്തുകയുണ്ടായി. അര്‍ദ്ധരാത്രിയില്‍ വീട്ടിലെത്തിയ രണ്ടുപേരാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ആദ്യം നല്കിയ മൊഴി . എന്നാല്‍ പരസ്പര വിരുദ്ധമായ മറുപടി നല്‍കിയതോടെ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഗ്രിതി ദേവി കുറ്റം സമ്മതിക്കുകയുണ്ടായത്. എന്നാല്‍ അതേസമയം കൊലപാതകത്തിന് കാരണം എന്താണെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.