ലണ്ടനിൽ നിന്നുമെത്തിയ വിമാനത്തിലെ 5 യാത്രക്കാർക്ക് കോവിഡ്

ന്യൂഡൽഹി: ലണ്ടനില്‍ നിന്നുമെത്തിയ വിമാനത്തിലെ അഞ്ചു യാത്രക്കാര്‍ക്ക് കോവിഡ്. തിങ്കളാഴ്ച രാത്രി ഡെല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ വിമാനത്തിലെ അഞ്ചുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യാത്രക്കാരും കാബിന് ക്രൂവും അടക്കം 266 പേരെ വിമാനത്താവളത്തില്‍ തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
ബ്രിട്ടനില്‍ ജനിതകമാറ്റം വന്ന വൈറസ് വഴി കോവിഡ് വ്യാപനം ശക്തമായിരിക്കെ, കോവിഡ് സ്ഥിരീകരിച്ചവരുടെ സാംപിള്‍ നാഷണല്‍ സെന്റര്‍ ഡിസീസ് കണ്ട്രോള് വിശദ പരിശോധനയ്ക്ക് വിധേയമാക്കും.
ജനിതക മാറ്റം സംഭവിച്ച വൈറസ് അതിവേഗം പടര്‍ന്നു പിടിക്കുന്നതിനാല്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ബ്രട്ടനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും ഇന്ത്യ നിര്‍ത്തിലാക്കിയിരുന്നു. പഴയ വൈറസിനേക്കാള്‍ 70% അധികമാണ് പുതിയ വൈറസിന്റെ സാംക്രമിക ശേഷി. ബ്രിട്ടനില്‍നിന്ന് നേരിട്ടോ അല്ലാതയോ ഇന്ത്യയിലെത്തുന്നവര്‍ക്ക് തിങ്കളാഴ്ച മുതല്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിരുന്നു.
There are no comments at the moment, do you want to add one?
Write a comment