ഗൾഫ് പ്രവാസികൾക്കും വോട്ടവകാശം നൽകണം

കുവൈറ്റ് സിറ്റി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഗള്‍ഫ് പ്രവാസികള്‍ക്കും വോട്ടവകാശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ കേന്ദ്ര നിയമമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും തെരഞ്ഞെടുപ്പ് കമീഷനും നിവേദനം നല്കി.
തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതിയുടെ അടിസ്ഥാനത്തില്‍ പോസ്റ്റല്‍ ബാലറ്റ് വഴി പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാനുള്ള ആദ്യശ്രമം എന്ന നിലയില്‍ അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കാമെന്നാണ് വിദേശകാര്യ മന്ത്രാലയം നിലപാടെടുത്തിരിക്കുന്നത്.
വോട്ടവകാശം സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ഗള്‍ഫ് മേഖലയിലുള്ള പ്രവാസികളെയും ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്നും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, കുവൈത്ത് കണ്ട്രി ഹെഡ് ബാബു ഫ്രാന്‍സിസ് എന്നിവര്‍ നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ ഉള്‍പ്പെടെ സംഘടനകളുടെ ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
There are no comments at the moment, do you want to add one?
Write a comment