Asian Metro News

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി; കോൺഗ്രസിലും യുഡിഎഫിലും പോര്‌

 Breaking News
  • കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല്‍ സ്വദേശി ശശിധരന്‍(64) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
  • നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....
  • ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര: ബൈക്കിനു പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര ഈയ്യം കുന്ന്  കൊച്ചു കിഴക്കതിൽ കാർമൽ ഭവനിൽ ജോൺ മാത്യു (68) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5.30 ഓടെ പുലമൺ ആര്യാസ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം.  കൊട്ടാരക്കരനിന്നും തിരുവനന്തപുരം...
  • കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. ഇളങ്കോ ആർ ഐ.പി.എസ്  നിന്നാണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ചുമതല ഏറ്റുവാങ്ങിയത്....
  • ജപ്തിക്കിടെ ആത്മഹത്യാ ഭീഷണി; പൊള്ളലേറ്റ ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. ഭര്‍ത്താവ് രാജന്‍ രാവിലെ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായിരുന്ന ഭാര്യ അമ്ബിളിയുടെ മരണം വെെകീട്ടാണ് സ്ഥിരീകരിച്ചത്. കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍...

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി; കോൺഗ്രസിലും യുഡിഎഫിലും പോര്‌

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി; കോൺഗ്രസിലും യുഡിഎഫിലും പോര്‌
December 18
06:35 2020

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതിനു പിന്നാലെ കോണ്‍ഗ്രസിലും യുഡിഎഫിലും പോരിനും തുടക്കമായി. യുഡിഎഫിലെ ഘടക കക്ഷികള്‍ കോണ്‍ഗ്രസിനെ എതിര്‍ത്ത് രംഗത്ത് വന്നപ്പോള്‍ നേതൃത്വത്തില്‍ തിരുത്തല്‍ വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിലെതന്നെ മുതിര്‍ന്ന നേതാക്കളും എത്തി. തിരുത്തല്‍ മതിയെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. കെപിസിസി പ്രസിഡന്റിന്റെ പരസ്യ പ്രതികരണം പാടില്ലെന്ന വാളോങ്ങല്‍ ലംഘിച്ച്‌ തുറന്നടിച്ച്‌ നേതാക്കളും രംഗത്ത് എത്തി.

കനത്ത തോല്‍വിക്കു കാരണം നേതൃത്വത്തിന്റെ കഴിവില്ലായ്മയെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍പോലും ഏകാഭിപ്രായം പ്രകടിപ്പിക്കാന്‍ നേതൃത്വത്തിനായിരുന്നില്ല. വര്‍ഗീയ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് കൈ കോര്‍ക്കുന്നതിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ.മുരളീധരനും തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ അഭിപ്രായങ്ങള്‍ അനൗചിത്യമായിപ്പോയി എന്ന് നേതാക്കള്‍ തുറന്നടിച്ചു. കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷനേതാവിന്റെയും സ്വന്തം വാര്‍ഡുകളില്‍ വരെ യുഡിഎഫ് പരാജയപ്പെട്ടു. ഗ്രൂപ്പുകള്‍ തമ്മില്‍ പടവെട്ടിയപ്പോള്‍ യുഡിഎഫിന്റെ ഉറച്ച കോട്ടയായ പുല്‍പ്പള്ളിയും കൈവിട്ടുപോയി.

കെ.സുധാകരന്‍, പി.ജെ കുര്യന്‍, കെ.മുരളീധരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, എം.കെ രാഘവന്‍ തുടങ്ങിയവരെല്ലാം നേതൃത്വത്തിനെതിരെ രംഗത്ത് വന്നു. പാര്‍ട്ടിയുടെ സംഘടനാ മെക്കാനിസം വളരെ മോശമാണെന്നും അഴിച്ചുപണിക്ക് ഹൈക്കമാന്‍ഡ് തന്നെ നേരിട്ട് ഇടപെടണമെന്നുമാണ് സുധാകരന്‍ എംപി ആവശ്യപ്പെട്ടത്. കാര്യമായ ചികിത്സ ആവശ്യമാണെന്നായിരുന്നു കെ.മുരളീധരന്റെ പ്രതികരണം. ഗ്രൂപ്പ് നോക്കിയുള്ള വീതം വയ്പ്പ് താഴേത്തട്ടിലെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നും സ്ഥാനാര്‍ഥിത്വത്തിന് മികവിന് അപ്പുറം ഗ്രൂപ്പിനായിരുന്നു പ്രാധാന്യം നല്‍കിയതെന്നും പി.ജെ. കുര്യന്‍ തുറന്നടിച്ചു.

പുറത്താക്കിയാലും വേണ്ടില്ല, തൊലിപ്പുറത്തെ ചികിത്സ കൊണ്ടു മാത്രം പരിഹാരം ഉണ്ടാകില്ലെന്നായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം.വാട്സാപ്പിലെയും ട്വിറ്ററിലെയും പ്രവര്‍ത്തനം അല്ല തെരഞ്ഞെടുപ്പ് പ്രചാരണം. ഏതൊക്കെ നേതാക്കള്‍ കാര്യമായ പ്രചരണത്തിന് ഇറങ്ങിയെന്ന് വിലയിരുത്തണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ തന്‍പ്രമാണിത്താണ് കനത്ത പരാജയത്തിനു കാരണമെന്ന് യൂത്ത് കോണ്‍ഗ്രസും തുറന്നടിച്ചു. ഇന്ന് കെപിസിസി യോഗം ചേരുന്നുണ്ട്. നേതാക്കള്‍ തമ്മിലുള്ള വെല്ലുവിളിക്ക് ഇന്നത്തെ യോഗം ഇടയാക്കിയേക്കും..

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment