പട്ടാമ്പി : ജില്ലയില്‍ കടുത്ത പോരാട്ടം നടന്ന പട്ടാമ്പി നഗരസഭയില്‍ വിമത പിന്തുണയോടെ എല്‍.ഡി.എഫിന്റെ വിജയതേരോട്ടം. യു.ഡി.എഫില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ കെ.പി.സി.സി നിര്‍വാഹകസമിതി അംഗമായിരുന്ന ടി.പി ഷാജി വിഭാഗത്തിന്റെ വി ഫോര്‍ പട്ടാമ്പി സ്വതന്ത്രസ്ഥാനാര്‍ഥികളാണ് കന്നി വിജയത്തോടെ പട്ടാമ്പി നഗരസഭയിലേക്ക് ചുവടുവെക്കുന്നത്. ഇത് യു.ഡി.എഫിന് കനത്ത തിരിച്ചടിയായി.
യു.ഡി.എഫിന് മേല്‍ക്കോയ്മ ഉണ്ടായിരുന്ന പട്ടാമ്പി നഗരസഭയുടെ ചരിത്രം തിരുത്തി എഴുതിയാണ് ഇത്തവണ ഇടതുപക്ഷം ഭരണം തിരിച്ചു പിടിച്ചത്. പട്ടാമ്പി പഞ്ചായത്ത് മാറി നഗരസഭയായി മാറിയതോടെ ആദ്യ ഭരണം യു.ഡി.എഫ്-ലീഗ് സംഖ്യത്തിനായിരുന്നു. എന്നാല്‍ മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വിമത പിന്തുണലഭിച്ചതിനാല് ടി.പി ഷാജി വിഭാഗത്തിന്റെ വിജയങ്ങള്‍ സി.പി.എമ്മിന് മുതല്‍കൂട്ടായി.
അതെ സമയം യു.ഡി.എഫ് നേതാക്കള്‍ക്ക് ഇടയില്‍ പരസ്പര അസ്വാരസ്യങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. പരാജയ കാരണം നേതാക്കളുടെ ദുര്വാശിയാണന്ന് ആരോപണവുമായി പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പ്രവര്‍ത്തകര്‍ വന്നിട്ടുണ്ട്. ടി.പി ഷാജിയെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന് ഒരു വിഭാഗം യു.ഡി.എഫ് പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നുവെങ്കിലും നേതാക്കളുടെ കഠിനമായ വാശിയില്‍ യു.ഡി.എഫ് അംഗങ്ങളെ പുറത്താക്കപ്പെടുകയായിരുന്നു. അത് കൊണ്ട് തന്നെ പട്ടാമ്പിയില്‍ എല്‍.ഡി.എഫ് തരംഗത്തിന് ഇത് പുതുവഴിതിരിവായി മാറി. എന്നാല്‍ ലീഗ് ആധിപത്യമുള്ള സീറ്റില്‍ യു.ഡി.ഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചവരെല്ലാം വിജയിച്ചതിനാല്‍ ഒരു പരിധിവരെ നാണക്കേടില്‍ നിന്നും രക്ഷപ്പെട്ടു.
വാര്‍ഡ് 10 കോളേജ് ഭാഗം വി ഫോര്‍ പട്ടാമ്ബി സ്വതന്ത്രമുന്നണി ടി .പി ഷാജിയും, വാര്‍ഡ് 12 ഹിദായത്ത് നഗറില്‍ മത്സരിച്ച റസ്ന ടീച്ചര്‍,
വാര്‍ഡ് 13 ചെറൂളി പറമ്പ് ആനന്ദവല്ലി, വാര്‍ഡ് 17 ല്‍ കെ.ടി റുഖിയ, വാര്‍ഡ് 18 ല്‍ പതിനെട്ടില്‍ സജ്ന ഫൈസല്‍ ബാബു, വാര്‍ഡ് 19 ല്‍ റഷീദ മുഹമ്മദ് കുട്ടി എന്നിവരാണ് യു.ഡി.എഫിനെതിരെ വിമതരായി മത്സരിച്ച് ജയിച്ചത്.