വിവാഹ വാഗ്ദാനം നൽകി പീഡനം; ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

മുംബൈ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 678 പേജുള്ള കുറ്റപത്രം അന്ധേരി കോടതി ബിനോയിയെ വായിച്ചു കേള്‍പ്പിച്ചു. കേസെടുത്ത് ഒന്നര വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ബിഹാര്‍ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിനോയ് കോടിയേരിക്കെതിരെ കേസെടുത്തത്. ഇവര്‍ക്കുള്ള കുട്ടി ബിനോയ് കോടിയേരിയുടേതാണെന്നും പരാതിക്കാരി ആരോപിക്കുന്നു. ഇതിന്റെ ഡിഎന്‍എ പരിശോധന ഫലം ഇതുവരെയും ലഭിച്ചിട്ടില്ല.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയി കോടിയേരി ഹര്‍ജി നല്‍കിയെങ്കിലും ഇത് പരിഗണിക്കുന്നത് 2021 ജൂണിലേക്കു മാറ്റി. അതേസമയം, കേസില്‍ ഒത്തുതീര്‍പ്പ് നടന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും യുവതിയുടെ കുടുംബം അത് നിഷേധിച്ചു.
2019 ജൂണിലാണ് ബിഹാര്‍ സ്വദേശിനി ബിനോയിക്കെതിരെ പരാതി നല്‍കിയത്. ദുബായിലെ മെഹ്ഫില്‍ ബാറില്‍ ഡാന്‍സര്‍ ആയിരിക്കവേ അവിടെ പതിവായി വന്നിരുന്ന ആളെന്ന നിലയില്‍ ബിനോയിയെ പരിചയപ്പെട്ടത്. ഇത് സൗഹൃദത്തിലേക്ക് വഴിമാറി.
2009ല്‍ ഗര്‍ഭിണിയായതോടെ യുവതി മുംബൈയിലേക്കു മടങ്ങി. ആദ്യഘട്ടങ്ങളില്‍ ചെലവെല്ലാം വഹിച്ചിരുന്നെങ്കിലും പിന്നീട് ഒഴിഞ്ഞുമാറാന്‍ തുടങ്ങിയപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ബിനോയ് വിവാഹിതനാണെന്ന് തിരിച്ചറിഞ്ഞതെന്നും പരാതിയില്‍ പറയുന്നുണ്ട്.
There are no comments at the moment, do you want to add one?
Write a comment