ശ്രീനഗറിൽ ഭീകരാക്രമണം; ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

December 14
08:06
2020
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ വീണ്ടും ഭീകരര്‍ വെടിവെയ്പ്പ് നടത്തി. നട്ടിപോര മേഖലയിലാണ് വെടിവെയ്പ്പ്. വെടിവെയ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് ജീവന് നഷ്ടമായി. പിഡിപി നേതാവ് പര്‍വേസ് ഭട്ടിന്റെ വീടിനരികെയാണ് സംഭവം. മന്‍സൂര്‍ അഹമ്മദ് എന്ന പൊലീസുകാരനാണ് മരിച്ചത്.
പര്‍വേസ് ഭട്ടിന്റെ സുരക്ഷാ സേനയില്‍ അംഗമായിരുന്നു ഇദ്ദേഹം. പരുക്കേറ്റ ഉദ്യോഗസ്ഥനെ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
There are no comments at the moment, do you want to add one?
Write a comment