ബി.ജെപി അദ്ധ്യക്ഷൻ ജെ പി നദ്ദയ്ക്ക് കോവിഡ്

December 14
08:24
2020
ന്യൂഡൽഹി : ബിജെപി അദ്ധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
അദ്ദേഹം നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ തന്നോട് അടുത്തിടപഴകിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
There are no comments at the moment, do you want to add one?
Write a comment