Asian Metro News

സംസ്ഥാനത്ത് 5,949 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 32 മരണം

 Breaking News
  • പനവേലിയിൽ വാഹനാപകടം : ബൈക്ക് യാത്രികൻ മരണപ്പെട്ടു കൊട്ടാരക്കര : പനവേലിയിൽ കാറും ബൈക്കും കൂട്ടി ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. കുളക്കട കിഴക്ക് ചരുവിളയിൽ (ചെമ്പോലിൽ) ലിബിൻ തോമസ് (28) ആണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബൈക്കും കൊട്ടാരക്കരയ്ക്ക് വന്ന കാറും കൂട്ടി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കുപറ്റിയ ലിബിനെ...
  • വാഹന മോഷണം: പ്രതികൾ പിടിയിൽ എഴുകോൺ : തമിഴ്നാട് ചെന്നൈ സരാജപുരം സ്വദേശിയായ നവീൻരാജിന്റെ മുന്നേ മുക്കാൽ ലക്ഷം രൂപ വില വരുന്ന ഹമഹ ബൈക്ക് മോഷണം ചെയ്തെടുത്ത കേസിലെ പ്രതികളെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. എഴുകോൺ പോലീസിന്റെ വാഹന പരിശോധനക്കിടയിൽ സംശയം തോന്നി പിടികൂടി...
  • കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല്‍ സ്വദേശി ശശിധരന്‍(64) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
  • നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....
  • ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര: ബൈക്കിനു പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര ഈയ്യം കുന്ന്  കൊച്ചു കിഴക്കതിൽ കാർമൽ ഭവനിൽ ജോൺ മാത്യു (68) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5.30 ഓടെ പുലമൺ ആര്യാസ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം.  കൊട്ടാരക്കരനിന്നും തിരുവനന്തപുരം...

സംസ്ഥാനത്ത് 5,949 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 32 മരണം

സംസ്ഥാനത്ത് 5,949 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 32 മരണം
December 12
12:02 2020

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5,949 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍കോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 59,690 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 69,21,597 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അഴിക്കോട് സ്വദേശിനി ലീല വിജയന്‍ (75), കരമന സ്വദേശി രഞ്ജിത്ത് (57), കൊല്ലം കുന്നിക്കോട് സ്വദേശി പൂക്കുഞ്ഞ് (73), കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഇക്ബാല്‍ (63), പത്തനംതിട്ട അടൂര്‍ സ്വദേശി യശോധരന്‍ (50), ആലപ്പുഴ കുമാരന്‍കരി സ്വദേശിനി രതിയമ്മ ഷാജി (50), കോട്ടയം അയര്‍കുന്നം സ്വദേശിനി മേരിക്കുട്ടി (69), ചിങ്ങവനം സ്വദേശിനി കുഞ്ഞമ്മ രാജു (73), എറണാകുളം ചേലമറ്റം സ്വദേശിനി ജെസി തോമസ് (43), കൂവപ്പടി സ്വദേശി രാംചന്ദ് ശേഖര്‍ (73), രാക്കാട് സ്വദേശി സി.കെ. ശശികുമാര്‍ (65), മൂവാറ്റുപുഴ സ്വദേശി ദേവസ്യ (70), ചേറായി സ്വദേശി കൃഷ്ണന്‍കുട്ടി (75), കിഴക്കമ്ബലം സ്വദേശി ഹസന്‍ കുഞ്ഞ് (73), കലൂര്‍ സ്വദേശി ടി.പി. വല്‍സന്‍ (80), തൃശൂര്‍ മുല്ലശേരി സ്വദേശി ജോസ് (56), കാര്യവട്ടം സ്വദേശിനി ഭാനു (70), കുന്നംകുളം സ്വദേശി ശശി (66), പഴയന്നൂര്‍ സ്വദേശി മധുസൂദനന്‍ (60), പാലക്കാട് കോട്ടായി സ്വദേശി വേലായുധന്‍ (72), മലപ്പുറം മയ്പാടം സ്വദേശി രവീന്ദ്രന്‍ (50), തിരുനാവായ സ്വദേശി അലാവികുട്ടി (59), പുളിക്കല്‍ സ്വദേശി വേലായുധന്‍ (94), മഞ്ചേരിയില്‍ ചികിത്സയിലായിരുന്ന ബംഗളുരു സ്വദേശി സെല്‍വം സ്വാമിനാഥന്‍ (57), വയനാട് പനമരം സ്വദേശി ഇസ്മയില്‍ (63), എടവക സ്വദേശി അന്ത്രു ഹാജി (85), കല്‍പ്പറ്റ സ്വദേശി മമ്മുണ്ണി ഹാജി (89), കണ്ണൂര്‍ കതിരൂര്‍ സ്വദേശിനി അയിഷ (78), പേരിങ്ങത്തൂര്‍ സ്വദേശി അബ്ദുള്ള (75), ഇരിട്ടി സ്വദേശി മമ്മൂട്ടി ഹാജി (93), പള്ളിക്കുന്ന് സ്വദേശി മുഹമ്മദ് കുഞ്ഞ് (70), ലക്ഷദ്വീപ് കവറത്തി സ്വദേശി അബ്ദുള്‍ ഫത്തഹ് (26), എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2594 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5,173 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 737, കോഴിക്കോട് 731, എറണാകുളം 576, കോട്ടയം 563, തൃശൂര്‍ 520, ആലപ്പുഴ 416, പാലക്കാട് 208, തിരുവനന്തപുരം 269, കൊല്ലം 347, പത്തനംതിട്ട 235, വയനാട് 277, കണ്ണൂര്‍ 123, ഇടുക്കി 114, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, കോഴിക്കോട് 7, കണ്ണൂര്‍ 6, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് 4 വീതം, വയനാട് 3, ഇടുക്കി 2, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസര്‍കോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5,268 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 529, കൊല്ലം 447, പത്തനംതിട്ട 204, ആലപ്പുഴ 425, കോട്ടയം 387, ഇടുക്കി 160, എറണാകുളം 510, തൃശൂര്‍ 570, പാലക്കാട് 285, മലപ്പുറം 611, കോഴിക്കോട് 619, വയനാട് 320, കണ്ണൂര്‍ 110, കാസര്‍കോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 60,029 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 6,01,861 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment