അതിവേഗ ഭൂമിയേറ്റെടുക്കലിൽ കോടിപതിയായി കർഷകൻ; ലഭിച്ചത് 23.4 കോടി രൂപ

മുംബൈ: അതിവേഗ ഭൂമിയേറ്റെടുക്കലില്‍ കോടിപതിയായി കര്ഷകന്. മുംബൈ – നാഗ്പുര്‍ സമൃദ്ധി എക്സ്പ്രസ് വേയ്ക്ക് വേണ്ടിയാണ് ഭൂമി ഏറ്റെടുത്തത്. ഈ ഭൂമി ഏറ്റെടുക്കല്‍ നടപടിയില്‍ ഒരു കര്ഷകന് ലഭിച്ചത് 23.4 കോടി രൂപയാണ്. പാരമ്പര്യമായി കിട്ടിയ 16 ഏക്കര്‍ ഭൂമിയില്‍ നിന്നും 9.5 ഏക്കര്‍ സ്ഥലമാണ് ഔറംഗബാദില്‍ നിന്നുള്ള ധ്യാനേശ്വര്‍ ദിഗംബര്‍ കോള്‍ട്ടെ എന്ന കര്ഷകന് സര്‍ക്കാരിന് നല്‍കിയത്.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത ഏറ്റവും വലിയ തുകയാണ് ധ്യാനേശ്വറിനും കുടുംബത്തിനും ലഭിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും വേഗതയില്‍ പൂര്‍ത്തീകരിച്ച ഭൂമി ഏറ്റെടുക്കല്‍ നടപടിയായിരുന്നു ഇത്.
ഞങ്ങളുടെ കുടുംബത്തിന് കൃഷിയില്‍ നിന്നുള്ള വാര്‍ഷികവരുമാനം മൂന്നുലക്ഷം മുതല്‍ അഞ്ചുലക്ഷം വരെയാണ്. ഭൂമിയുമായി വൈകാരികമായ അടുപ്പമാണ് കുടുംബത്തിനുള്ളത്. എന്നാല്‍, ഭൂമി ഏറ്റെടുക്കുന്നതിന് പകരമായി ലഭിക്കുന്ന നഷ്ടുപരിഹാരം കണക്കു കൂട്ടിയതിനു ശേഷം ഞങ്ങള്‍ ഞങ്ങളുടെ മനസ് മാറ്റി’ – സംസ്ഥാന സര്‍ക്കാര്‍ ജോലിക്കാരന് കൂടിയായ ധ്യാനേശ്വര്‍ പറഞ്ഞു.
രണ്ടു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 701 കിലോമീറ്റര്‍ റോഡ് പദ്ധതിയായ സമൃദ്ധി എക്സ്പ്രസ് വേയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചപ്പോള്‍ തന്നെ നിരവധി പ്രതിഷേധങ്ങളും ഉണ്ടായിരുന്നു.
ഭൂമി നഷ്ടപ്പെടുമെന്ന കര്‍ഷകരുടെ ഭീതി വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ഇതിനെ തുടര്‍ന്ന് വിപണി മൂല്യത്തിനും അഞ്ചിരട്ടി തുക സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു.
There are no comments at the moment, do you want to add one?
Write a comment