കോവിഡ് വാക്സിനേഷൻ : തയാറാവാതെ പതിനായിരങ്ങൾ

കുവൈറ്റ്: കുവൈത്തില്‍ കോവിഡ് വാക്സിന് വിതരണത്തിന് ആരോഗ്യ മന്ത്രാലയം തയാറെടുപ്പ് നടത്തിവരവെ പതിനായിരക്കണക്കിനാളുകള്‍ വാക്സിനേഷന് തയാറാവില്ലെന്ന് സൂചന. ചില പ്രാദേശിക മാധ്യമങ്ങള്‍ നടത്തിയ സര്‍വേയും സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളും ഇതാണ് സൂചിപ്പിക്കുന്നത്.
പ്രതിരോധ കുത്തിവെപ്പെടുത്തതിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളും പ്രത്യാഘാതങ്ങളുമാണ് ചിലരെ പിന്തിരിപ്പിക്കുന്നത്. ജനങ്ങളുടെ ആശങ്കയകറ്റാന്‍ ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹ് ആദ്യ ഡോസ് വാക്സിന് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അവബോധം നല്കുന്നതില് ആരോഗ്യ മന്ത്രാലയത്തിന് വിജയിക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്.
വാക്സിനേഷന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താന്‍ പരിചയസമ്ബന്നരും പ്രമുഖരുമായ ഡോക്ടര്‍മാരെ ഉപയോഗിച്ച് ഔദ്യോഗിക ചാനലുകളിലൂടെയും അല്ലാതെയും വ്യാപക പ്രചാരണം നടത്തണമായിരുന്നു എന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഭക്ഷണത്തിന്റെയും മരുന്നിന്റെയും അലര്‍ജിയുള്ളവര്‍, ഗര്‍ഭിണികള്‍, 18 വയസ്സില്‍ താഴെയുള്ളവര്‍, സാംക്രമിക രോഗമുള്ളവര്‍ എന്നിവര്‍ക്ക് വാക്സിന് നല്‍കില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം വിവിധ രാജ്യങ്ങളില്‍ കുത്തിവെപ്പെടുത്തവര്‍ക്ക് അസ്വാസ്ഥ്യങ്ങളുണ്ടായത് സംബന്ധിച്ച ഒറ്റപ്പെട്ട വാര്‍ത്തകളും ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. പരീക്ഷണ ഘട്ടത്തിലുള്ള പുതിയ വാക്സിന് ആയതിനാല്‍ എല്ലാവരെയും നിര്‍ബന്ധിക്കാനും അധികൃതര്‍ ഉദ്ദേശിക്കുന്നില്ല. ഭൂരിഭാഗം ആളുകള്‍ വിട്ടുനില്ക്കുേമ്ബാള് വാക്സിനേഷന് ഫലപ്രദമാവില്ലെന്നും വിലയിരുത്തലുണ്ട്. അടുത്ത ദിവസങ്ങളില്‍ പ്രചാരണ രംഗത്ത് കൂടുതല്‍ ശ്രദ്ധിക്കുമെന്നാണ് കരുതുന്നത്. ഒരു ദിവസം 10,000 പേര്‍ക്ക് വാക്സിന് നല്കാന് കഴിയുന്ന സജ്ജീകരണമാണ് അധികൃതര്‍ ഒരുക്കിയിട്ടുള്ളത്.
There are no comments at the moment, do you want to add one?
Write a comment