തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറഞ്ഞത് വിജയത്തെ ബാധിക്കില്ലെന്ന് ജോസ് കെ മാണി

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറഞ്ഞത് വിജയത്തെ ബാധിക്കില്ലെന്ന് ജോസ് കെ മാണി. ഇടതുപക്ഷത്തിന് മുന്നേറ്റമുണ്ടായാല്‍ അത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമെന്നും കോട്ടയം ജില്ലാ പഞ്ചായത്തില്‍ ബഹുഭൂരിപക്ഷം നേട്ടമുണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വോട്ടുകളെല്ലാം പോള്‍ ചെയ്തതായി ജോസ് കെ മാണി പറഞ്ഞു. ജില്ലാ പഞ്ചായത്തിലും പാലാനഗരസഭയിലും ബഹുഭൂരിപക്ഷം സീറ്റുകളും നേടുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു മികച്ച മുന്നേറ്റം ഉണ്ടാകുമെന്ന് ജോസ് കെ. മാണി വോട്ടെടുപ്പ് ദിവസം പറഞ്ഞിരുന്നു. കെ.എം. മാണിയെ സ്നേഹിക്കുന്നവര്‍ രണ്ടിലയ്ക്കു വോട്ടു ചെയ്യുമെന്നും മാണിയെ ചതിച്ചവര്‍ക്കുള്ള മറുപടി ഈ തെരഞ്ഞെടുപ്പിലൂടെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.ജെ. ജോസഫ് രണ്ടിലയോട് കാട്ടിയത് വെറും നാട്യമാണ്. പാലായില്‍ പോളിംഗ് ശതമാനം ഉയര്‍ന്നത് ഇടതിന് അനുകൂലമാകുമെന്നും ജോസ് കെ. മാണി അഭിപ്രായപ്പെട്ടു.
രണ്ടാംഘട്ട പോളിംഗ് നടന്ന വ്യാഴാഴ്ച വൈകിട്ട് 6.30 വരെ 76 ശതമാനം പേര് വോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറര വരെയുള്ള കണക്കുകള്‍ പ്രകാരം, കോട്ടയം-73.72, എറണാകുളം-76.74, തൃശൂര്‍ -74.58, പാലക്കാട്-77.53, വയനാട്- 79.22 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് രേഖപ്പെടുത്തിയത്.
There are no comments at the moment, do you want to add one?
Write a comment