ആന്ധ്രയിലെ അജ്ഞാതരോഗം; 350 കടന്ന് രോഗികൾ

ആന്ധ്രാപ്രദേശ് : ആന്ധ്രപ്രദേശിലെ ഏലൂരില്‍ അജ്ഞാതരോഗം ബാധിച്ചവരുടെ എണ്ണം 350 കടന്നു. രണ്ടു മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.
രോഗത്തിന്റെ കാരണമെന്തെന്ന് കണ്ടെത്താന്‍ ഇതുവരെ അധികൃതര്‍ക്കായിട്ടില്ല. പ്രദേശത്തെ കുടിവെളളത്തില്‍ മാലിന്യം കലര്‍ന്നതാണെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും ശാസ്ത്രീയ പരിശോധനയില്‍ വെള്ളത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് വ്യക്തമായതായി ആരോഗ്യമന്ത്രി കൃഷ്ണ ശ്രീനിവാസ പറഞ്ഞു.
വെസ്റ്റ് ഗോദാവരി ജില്ലയിലെ ഏലൂരില്‍ ശനിയാഴ്ച മുതലാണ് ആളുകള്‍ പെട്ടെന്ന് തളര്‍ന്നു വീഴാന്‍ തുടങ്ങിയത്. പലര്‍ക്കും കടുത്ത തലവേദനയും തളര്‍ച്ചയും ഛര്‍ദ്ദിയുമുണ്ടായി. ചികിത്സയിലിരിക്കെ ഒരു പുരുഷനും സ്ത്രീയും മരിച്ചു.
ഒരു പുരുഷനും സ്ത്രീയും ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചികിത്സ തേടിയവരില്‍ 46 കുട്ടികളും 76 സ്ത്രീകളുമുണ്ട്. വിജയവാഡയിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ പുരോഗമിക്കുന്നത്.
ചികിത്സ തേടിയവരുടെ സെല്‍ സെന്‍സിറ്റിവിറ്റി പരിശോധനയും , സെറിബ്രല്‍ സ്പൈനല്‍ ഫ്ലൂയിഡ് പരിശോധനയും തുടങ്ങി. ഈ പരിശോധനയില്‍ രോഗ കാരണം
There are no comments at the moment, do you want to add one?
Write a comment