ഫൈസർ കോവിഡ് വാക്സിൻ ബ്രിട്ടണിൽ വിതരണം ആരംഭിച്ചു

December 08
10:35
2020
ലണ്ടന്‍: ബ്രിട്ടണില്‍ ഫൈസര്‍ കൊറോണ വൈറസ് പ്രതിരോധ വാക്സിന് പൊതു ജനങ്ങള്‍ക്ക് വിതരണം ചെയ്തുതുടങ്ങി. മാര്‍ഗരറ്റ് കീനാന് എന്ന തൊണ്ണൂറു വയസ്സുള്ള മുത്തശ്ശിയാണ് പരീക്ഷണ ഘട്ടത്തിനു ശേഷം വാക്സിന് ആദ്യമായി സ്വീകരിച്ചിരിക്കുന്ന വ്യക്തി. വാക്സിന് സ്വീകരിക്കുന്ന ആദ്യത്തെ വ്യക്തിയാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് അവര്‍ പറയുകയുണ്ടായി.
ഫൈസറും ബയോണ്‍ടെക്കും ചേര്‍ന്ന് വികസപ്പിച്ച് ഉത്പാദിപ്പിക്കുന്ന വാക്സിനാണ് ബ്രിട്ടണ് നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ കോവന്‍ട്രിയിലുള്ള ഒരു ആശുപത്രിയില്‍ വെച്ചാണ് ചൊവ്വാഴ്ച രാവിലെ 6.31 ന് മാര്‍ഗരറ്റ് കോവിഡ് വാക്സിന് സ്വീകരിക്കുകയുണ്ടായത്. ആദ്യത്തെ വാക്സിന് സ്വീകരിക്കുന്നത് ചിത്രീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകരുടെ വലിയൊരു സംഘംതന്നെ എത്തിയിരുന്നു.
There are no comments at the moment, do you want to add one?
Write a comment