കൊല്ലം : ജൂനിയർ ചേമ്പർ ഇന്റർനാഷണൽ കൊല്ലം റോയൽ ലോമിന്റെ നേതൃത്വത്തിൽ ആരോഗ്യ ജീവനം പ്രോജക്ടിന്റെ ഭാഗമായി പ്രമേഹ രോഗികളിലെ പാദ സംരക്ഷണം ബോധവൽക്കരണ ക്ലാസ്സ് ലോം പ്രസിഡന്റ് ഷിബു റാവുത്തറിന്റെ അധ്യക്ഷതയിൽ ഓൺലൈൻ സൂം പ്ലാറ്റ് ഫോമിൽ വ്രിച്വൽ ആയി സംഘടിപ്പിച്ചു
പ്രമേഹ രോഗം ലോകമെമ്പാടും വർധിച്ചു വരികയാണ്, പ്രമേഹ രോഗികളുടെ എണ്ണത്തിൽ കേരളം ഏറെ മുന്നിലാണ്. പ്രമേഹം മൂലം കാലുകൾ മുറിക്കൽ അനുഭവം ഇല്ലാത്ത കുടുംബങ്ങൾ അപൂർവ്വമായിരിക്കുന്നു.
പൗരാണിക ചികിത്സകളായ സിദ്ധം, ആയുർവ്വേദ, ചിന്താർമണി ചികിത്സകളെ സമന്വയിപ്പിച്ച് കാലുകൾ മുറിക്കാതെ രക്ഷപെടുത്തുവാനുള്ള ചികിത്സാ ഫലപ്രദമായി ചെയ്തു വരുന്നുവെങ്കിലും പൊതുജനങ്ങൾ ഈ കാര്യത്തിൽ ബോധവാൻമാർ ആയിട്ടില്ല എന്ന് ഡോക്ടർ ടി കെ ബിജോയ് പറയുന്നു.

അന്താരാഷ്ട്ര സംഘടനകളിൽ പരിശീലന മേഖല പ്രവർത്തനങ്ങളിൽ മുൻ നിരയിൽ പ്രവർത്തിക്കുന്ന ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ഇന്ത്യ ഏരിയ സോൺ 22 റീജിയൺ എച്ച് കൊല്ലം റോയൽ ലോമിന്റെ നേതൃത്വത്തിൽ ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങളാണ് ചെയ്തു വരുന്നത്. ലോം പ്രൊജക്റ്റ് ആരോഗ്യ ജീവനത്തിന്റെ ഭാഗമായി കോവിഡ് 19 ബോധവൽക്കരണം കേരളത്തിൽ തന്നെ ആദ്യമായി നടത്തിയത് ജെ സി ഐ കൊല്ലം റോയലിന്റെ നേതൃത്വത്തിലാണ്. ഡോക്ടർ ബിജോയ്സ് ആയുർവേദിക് റിസർച്ച് സെന്റർ ഡോക്ടർ ടി കെ ബിജോയിയുടെ നേതൃത്വത്തിൽ ബിജോയ്സ് ഹോസ്പിറ്റലിൽ നടന്ന പ്രമേഹ രോഗികളിലെ പാദ സംരക്ഷണം ബോധവൽക്കരണ പരിപാടിയിൽ ജെ സി ഐ കൊല്ലം റോയൽ ലോം പ്രസിഡന്റ് ഷിബു റാവുത്തർ അധ്യക്ഷത വഹിച്ചു.

ജെ സി ഐ ഇന്ത്യ സോൺ 22 പ്രസിഡന്റ് ജെ. സി . ജെയിംസ് കെ ജെയിംസ് വ്രിച്വൽ ആയി ഉൽഘാടനം നിർവ്വഹിച്ചു. സോൺ വൈസ് പ്രസിഡന്റ് ഷിബുലു എ മജീദ് മുഖ്യ പ്രഭാഷണം നടത്തി. ലോം മുൻ പ്രസിഡന്റ് ലീ ഷെറോൺ, കിഷോർ കുമാർ, ആർ പ്രസന്നകുമാർ, ശിവൻ കുട്ടി, സോണി, ലോം ട്രൈനെർ രാജേഷ് മഹേഷ്വർ എന്നിവർ ആശംസകൾ അറിയിച്ചു. ലോം പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ് സ്വാഗതവും, സെക്രട്ടറി ജെ സി. മഹേഷ് സി. ജി. നന്ദിയും പറഞ്ഞു.