Asian Metro News

ഡോളർ കടത്ത്; വി ഐ പി നേതാവിന്റെ ഇടപാടുകൾ തുറന്നുപറഞ്ഞ് സ്വപ്നയും സരിത്തും

 Breaking News
  • കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു. കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (93) അന്തരിച്ചു. പ്രശസ്ത സിനിമാ താരങ്ങളായ സായികുമാർ , ശോഭ മോഹൻ എന്നിവർ മക്കളും, വിനു മോഹൻ ചെറുമകനുമാണ്...
  • പനവേലിയിൽ വാഹനാപകടം : ബൈക്ക് യാത്രികൻ മരണപ്പെട്ടു കൊട്ടാരക്കര : പനവേലിയിൽ കാറും ബൈക്കും കൂട്ടി ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. കുളക്കട കിഴക്ക് ചരുവിളയിൽ (ചെമ്പോലിൽ) ലിബിൻ തോമസ് (28) ആണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബൈക്കും കൊട്ടാരക്കരയ്ക്ക് വന്ന കാറും കൂട്ടി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കുപറ്റിയ ലിബിനെ...
  • വാഹന മോഷണം: പ്രതികൾ പിടിയിൽ എഴുകോൺ : തമിഴ്നാട് ചെന്നൈ സരാജപുരം സ്വദേശിയായ നവീൻരാജിന്റെ മുന്നേ മുക്കാൽ ലക്ഷം രൂപ വില വരുന്ന ഹമഹ ബൈക്ക് മോഷണം ചെയ്തെടുത്ത കേസിലെ പ്രതികളെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. എഴുകോൺ പോലീസിന്റെ വാഹന പരിശോധനക്കിടയിൽ സംശയം തോന്നി പിടികൂടി...
  • കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല്‍ സ്വദേശി ശശിധരന്‍(64) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
  • നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....

ഡോളർ കടത്ത്; വി ഐ പി നേതാവിന്റെ ഇടപാടുകൾ തുറന്നുപറഞ്ഞ് സ്വപ്നയും സരിത്തും

ഡോളർ കടത്ത്; വി ഐ പി നേതാവിന്റെ ഇടപാടുകൾ തുറന്നുപറഞ്ഞ് സ്വപ്നയും സരിത്തും
December 07
06:33 2020

തിരുവനന്തപുരം: ഡോളര്‍കടത്തില്‍ ഉള്‍പ്പെട്ട വി ഐ പി നേതാക്കൾക്കെതിരെ അന്വേഷണം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി അന്വേഷണ ഏജന്‍സികള്‍. സംസ്ഥാനത്ത് പ്രമുഖ പദവി വഹിക്കുന്ന ഒരു ഉന്നത രാഷ്ട്രീയനേതാവിന് ഡോളര്‍ കടത്തില്‍ വ്യക്തമായ പങ്കുണ്ടെന്നാണ് സ്വര്‍ണക്കടത്തുകേസിലെ പ്രധാനപ്രതികളിലൊരാളായ സരിത്ത് കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. മറ്റൊരു പ്രതിയായ സ്വപ്ന സുരേഷ് ഇക്കാര്യം സ്ഥിരീകരിച്ചു. ഒപ്പം നേതാവുമായി തനിക്കുളള ബന്ധവും സ്വപ്ന തുറന്നുപറഞ്ഞു. നേതാവുമായുള്ള ബന്ധത്തെക്കുറിച്ച്‌ സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകളും സാമ്പത്തിക ഇടപാട് വിവരങ്ങളും അറിഞ്ഞതോടെ അന്വേഷണ ഉദ്യോഗസ്ഥരും ഞെട്ടിപ്പോയി. പരിശോധനയില്ലാതെ വിമാനം വരെ പോകാവുന്ന വി ഐ പി പരിരക്ഷയാണ് ഇദ്ദേഹത്തിന് വിമാനത്താവളത്തില്‍ ലഭിച്ചിരുന്നത്. ഇത് ദുരുപയോഗം ചെയ്തുവെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

നേതാവിനെതിരെ തെളിവുകള്‍ ശേഖരിച്ച്‌ ശക്തമായ അന്വേഷണത്തിനാണ് ഇഡി ഒരുങ്ങുന്നത്. ഏതു തരത്തിലുള്ള പണമാണ് കൈമാറ്റം ചെയ്തതെന്നും ആരുടെയൊക്കെ സാമ്ബത്തിക പങ്കാളിത്തമുണ്ടെന്നുളള കാര്യവും അന്വേഷിക്കും. നേതാവിന്റെ വിദേശയാത്രകള്‍ സംബന്ധിച്ചുളള വ്യക്തമായ വിവരങ്ങള്‍ക്കായി പേഴ്സണല്‍ സ്റ്റാഫുകളെ ചോദ്യം ചെയ്യാനും നീക്കമുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി നേതാവിനെയും ചോദ്യം ചെയ്യണമെന്നതിനാല്‍ ഇതിനുളള നിയമപ്രശ്നങ്ങള്‍ കൂടി പരിശോധിക്കുന്നുണ്ട്.

ഒരു വിദേശ സര്‍വകലാശാലയുടെ ഫ്രാഞ്ചൈസി ഷാര്‍ജയില്‍ തുടങ്ങാനുളള തയ്യാറെടുപ്പിലായിരുന്നു ഈ നേതാവെന്നാണ് സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. ഇതിനാണ് ഡോളറാക്കി പണം നല്‍കിയതെന്നും സ്വപ്ന പറഞ്ഞിരുന്നു. ബംഗളൂരുവില്‍ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുന്ന ഒരു മലയായി യു എ ഇ യിലെ തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച്‌ നേതാവിന് വേണ്ട സഹായം ചെയ്തിരുന്നു. ഈ മലയാളിയെക്കുറിച്ചുളള വിവരങ്ങളും സ്വപ്ന കസ്റ്റംസിന് കൈമാറിയിട്ടുണ്ട്. നേതാവ് കൈമാറിയ പണം, അതിന് ഡോളര്‍ നല്‍കിയ സ്ഥലം എന്നിവയടക്കമുള്ള വിശദാംശങ്ങളാണ് സരിത്ത് അന്വേഷ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment