ന്യൂഡൽഹി : കോവിഡ് വൈറസ് വാക്സിന് സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വാക്സിനായ കൊവാക്സിന് സ്വീകരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിന് രോഗം സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇപ്പോള്‍ അംബാല കന്റോണ്‍മെന്റിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും, താനുമായി സമ്പർക്കമുള്ളവർ കോവിഡ് പരിശോധനക്ക് വിധേയമാകണമെന്നും മന്ത്രി ട്വിറ്ററില്‍ അറിയിച്ചു. നവംബര്‍ 20നാണ് അനില്‍ വിജ് കോവിഡ് വാക്സിന് സ്വീകരിച്ചത്.
