കർഷക പ്രക്ഷോഭം തുടരുന്നതിൽ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി

December 05
06:47
2020
ന്യൂഡൽഹി : കര്‍ഷക പ്രക്ഷോഭം തുടരുന്നതില്‍ അതൃപ്തി അറിയിച്ച് നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ കര്‍ഷകരുമായുള്ള അഞ്ചാംവട്ട ചര്‍ച്ചകള്‍ക്ക് മുന്നോടിയായി തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നരേന്ദ്ര സിംഗ് തോമര്‍ എന്നിവര്‍ എത്തി. കര്‍ഷകരുമായുള്ള ചര്‍ച്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ്.
കര്‍ഷക സംഘടനകളുടെ തീരുമാനം, പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കാനാണ്. കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോര്‍പറേറ്റുകളുടെയും കോലം കത്തിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഡല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് തുടര്‍ച്ചയായ പത്താം ദിവസവും നൂറുകണക്കിന് കര്‍ഷകര്‍ എത്തിച്ചേരുകയാണ്.

There are no comments at the moment, do you want to add one?
Write a comment