കൊലപാതക ശ്രമം; മൂന്ന് പേർ പിടിയിൽ

തൃശൂര്‍: ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത യുവാക്കളെ കൊലപെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര് പിടിയില്‍. കാരുമാത്ര സ്വദേശികളായ സിജില്‍ (27), ടിറ്റൊ (31), സാജന് (29) എന്നിവരാണ് അറസ്റ്റിലായത്. മറ്റു രണ്ട് പ്രതികളായ നന്ദുകൃഷ്ണന്, സംഗീത് എന്നിവര്‍ ഒളിവിലാണ്.
കാരുമാത്ര ആലുക്കപറംപില് ആള് താമസമില്ലാത്ത പറമ്പിൽ സംഘം ചേര്‍ന്ന് മദ്യവും മയക്കുമരുന്നും ഉപയോഗിക്കുകയായിരുന്ന പ്രതികളെ ചോദ്യം ചെയ്ത കാരുമാത്ര സ്വദേശികളായ സന്ദിപീനേയും സുഹൃത്ത് സുബീഷിനേയുമാണ് മാരാകായുധങ്ങളുമായി ആക്രമിച്ചത്. തലയ്ക്കും കൈക്കും പരിക്കേറ്റ സുബീഷ് ഇപ്പോഴും ചികിത്സയിലാണ്.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ റൂറല്‍ എസ്പി ആര്. വിശ്വനാഥിന്റെ നിര്‍ദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ഷാജി ജോസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.ഇരിങ്ങാലക്കുട എസ്എച്ച്ഒ അനീഷ് കരീം, എസ്ഐ അനൂപ് പിജി, എഎസ്ഐമാരായ ക്ലീറ്റസ്, ജെസ്റ്റീന്‍, സിപിഒമാരായ വൈശാഖ് മംഗലന്‍, രഞ്ജിത്, ഷൗക്കര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു
There are no comments at the moment, do you want to add one?
Write a comment