കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്മാന് ഐ.എം. സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം എന്നിവരുടെ വീടുകളിലാണു ഇഡി പരിശോധന നടത്തുന്നത്.
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് നേതാവായ തിരുവനന്തപുരം കരമന സ്വദേശി അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. കൊച്ചിയില്‍ നിന്നുള്ള സംഘമാണ് തിരുവനന്തപുരത്ത് പരിശോധന നടത്തുന്നത്.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതെന്നാണു സൂചന.