പതിനഞ്ചുകാരിയെ പീഡിപ്പിച്ച മൂന്നുപേർ പിടിയിൽ

December 02
11:10
2020
പെരുമാട്ടി : കാരികുളത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച മൂന്നുപേര്‍ പിടിയില്‍. കാരികുളം സ്വദേശികളായ അരുണ്‍ (25), മധു (35), പുതുശ്ശേരി അട്ടപ്പള്ളം സ്വദേശി സെബാസ്റ്റ്യന്‍ (22) എന്നിവരാണ് മീനാക്ഷിപുരം പോലീസിന്റെ പിടിയിലായത്. സെബാസ്റ്റ്യന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞമാസം കുട്ടിയുടെ അയല്‍വാസികളായ മധുവും അരുണും കുട്ടിയെ വീട്ടില്‍വെച്ച് പീഡിപ്പിച്ചിരുന്നു. ഈ വിവരം പെണ്‍കുട്ടി സെബാസ്റ്റ്യനെ അറിയിച്ചു. സെബാസ്റ്റ്യന്‍ ഇക്കാര്യം രണ്ടുപേരുടെയും വീട്ടുകാരോടും പറഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്. ചൈല്‍ഡ് ലൈന്‍ ഇടപെട്ട് കുട്ടിയുടെ മൊഴിയെടുത്തു. കുറച്ചുകാലം മുൻപ് സെബാസ്റ്റ്യനും കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തായും തെളിഞ്ഞു. പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതികളെ റിമാന്‍ഡ് ചെയ്തു
There are no comments at the moment, do you want to add one?
Write a comment