ബുറേവി: സംസ്ഥാനത്ത് വെള്ളപ്പൊക്ക സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ബുറെവി’ ചുഴലിക്കാറ്റ് കേരളത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് രാവിലെ വന്നിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വെള്ളപ്പൊക്ക സാധ്യത ഉണ്ട്. കേന്ദ്രജലക്കമ്മിഷന്‍ ആണ് മുന്നറിയിപ്പ് നല്‍കിയത്. സ്വകാര്യ കാലാവസ്ഥാ ഏജന്‍സികള്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ ചുഴലിക്കാറ്റിന്‍്റെ സഞ്ചാര പഥത്തില്‍ കേരളവും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് കേരളതീരത്തെത്തുമെന്നാണ് കരുതുന്നത്.
കൂടാതെ ബുറേവിയുടെ സഞ്ചാര പാതയെപ്പറ്റി നാളെ രാവിലെ യഥാര്‍ത്ഥ വിവരം ലഭ്യമാകുമെന്ന് ദുരന്ത നിവാരണ കമ്മീഷണര്‍ ഡോ. എ കൗശിക് ഇപ്പോള്‍ അറിയിച്ചു. റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര വഴി ഇത് നീങ്ങും എന്നാണ്. ഇതനുസരിച്ച് തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്ബുകള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ 18 അംഗ സംഘം നെയ്യാറ്റിന്‍കരയില്‍ എത്തി. ഇവര്‍ പ്രദേശത്തിന് വേണ്ട മുന്‍ ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ 48 വില്ലേജുകളില്‍ പ്രത്യേക ശ്രദ്ധ നല്കാന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്
There are no comments at the moment, do you want to add one?
Write a comment